Follow KVARTHA on Google news Follow Us!
ad

വെഞ്ഞാറമൂട് നിന്നും കാണാതായ 3 ആണ്‍കുട്ടികളേയും വനമേഖലയില്‍ നിന്നും കണ്ടെത്തി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Local News,Trending,Missing,Children,forest,Kerala,
തിരുവനന്തപുരം: (www.kvartha.com 28.12.2021) കഴിഞ്ഞദിവസം വെഞ്ഞാറമൂട് പാണയത്തുനിന്നും കാണാതായ മൂന്ന് ആണ്‍കുട്ടികളേയും വനമേഖലയില്‍ നിന്നും കണ്ടെത്തി. പാണയം സ്വദേശികളായ 11,13,14 വയസ്സുള്ള ശ്രീദേവ്, അരുണ്‍, അമ്പാടി എന്നിവരെയാണ് പാലോട് വനം മേഖലയില്‍ നിന്നും കണ്ടെത്തിയത്. ഇതില്‍ രണ്ട് പേര്‍ ബന്ധുക്കളും മൂന്നാമത്തെയാള്‍ അയല്‍ക്കാരനുമാണ്.

3 children who went missing from Venjarammoodu found, Thiruvananthapuram, News, Local News, Trending, Missing, Children, Forest, Kerala

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 10.30 മുതലാണ് കുട്ടികളെ കാണാതായത്. വീട്ടില്‍ നിന്ന് നാലായിരം രൂപയും വസ്ത്രങ്ങളും എടുത്ത് പോയ കുട്ടികളുടെ ബാഗുകള്‍ ചൊവ്വാഴ്ച രാവിലെ പാലോട് വനമേഖലയോട് ചേര്‍ന്നുള്ള ഒരു ബന്ധുവീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇതിന് ശേഷം ഇവര്‍ വനത്തിനുള്ളിലുണ്ടെന്ന നിഗമനത്തില്‍ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയിരുന്നു.

ഇപ്പോള്‍ കുട്ടികളെ വീട്ടിലെത്തിച്ചിട്ടുണ്ട്. എന്നാല്‍ എന്തിനാണ് കുട്ടികള്‍ വീടുവിട്ട് പോയതെന്ന് ഇനിയും വ്യക്തമായിട്ടില്ല. കാണാതായ കുട്ടികളില്‍ ഒരാള്‍ മുന്‍പും വീടുവിട്ട് പോയിട്ടുണ്ട്. വെഞ്ഞാറമൂട് പൊലീസില്‍ കഴിഞ്ഞ ദിവസം രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പെടെ പരിശോധിച്ചിരുന്നു.

Keywords: 3 children who went missing from Venjarammoodu found, Thiruvananthapuram, News, Local News, Trending, Missing, Children, Forest, Kerala.

Post a Comment