ന്യൂഡെല്‍ഹി: (www.kvartha.com 21.12.2021) കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപനം ഇന്‍ഡ്യയിലും തീവ്രമാവുകയാണ്. ഡിസംബറിന്റെ തുടക്കത്തില്‍ പുതിയ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ചതിനുശേഷം, കഴിഞ്ഞ ആഴ്ച മുതല്‍ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് കാണുന്നത്. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപോര്‍ട് അനുസരിച്ച് ഇന്‍ഡ്യയില്‍ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 200 കടന്നു. പുതിയ മെഡികല്‍ ബുള്ളറ്റിന്‍ അനുസരിച്ച്, 200 രോഗികളില്‍ 77 പേര്‍ സുഖം പ്രാപിച്ചു.
നിലവില്‍ മഹാരാഷ്ട്രയിലും ഡെല്‍ഹിയിലുമാണ് കൂടുതല്‍ കേസുകള്‍ റിപോര്‍ട് ചെയ്തിരിക്കുന്നത്. ഇതുവരെ 11 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്.
ആരോഗ്യ മന്ത്രാലയം നല്‍കിയ വിവരമനുസരിച്ച്, മഹാരാഷ്ട്രയില്‍ 54, ഡെല്‍ഹിയില്‍ 54, തെലങ്കാന 20, കര്‍ണാടക 19, രാജസ്ഥാന്‍ 18, കേരളം 15, ഗുജറാത് 14, ഉത്തര്‍പ്രദേശ് 2, ആന്ധ്രാപ്രദേശ് 1, ചണ്ഡീഗഢ് 1, തമിഴ്നാട് 1, പശ്ചിമ ബംഗാള്‍ 1 എന്നിങ്ങനെയാണ് കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം ബ്രിടനിലും അമേരികയിലും ഒമിക്രോണ്‍ ബാധിച്ച് മരണവും സംഭവിച്ചിട്ടുണ്ട്.
Keywords: 200 Omicron Cases In India, 54 Each For Maharashtra, Delhi, New Delhi, News, COVID-19, Health, Health and Fitness, National.