Follow KVARTHA on Google news Follow Us!
ad

വാഹനാപകടത്തില്‍ 2 വിദ്യാര്‍ഥികള്‍ മരിച്ചു; അപകടം മുന്നില്‍ പോകുന്ന ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈകിന്റെ ഹാന്‍ഡില്‍ കുടുങ്ങി തെറിച്ചുവീണ്

2 teens on bike die in crash with mini-truck#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ബെംഗ്‌ളൂറു: (www.kvartha.com 25.12.2021) വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. ബെനാര്‍ഘട്ടയിലെ എ എം സി കോളജ് വിദ്യാര്‍ഥികളായ കൗശിക് (19), സുഷമ (19) എന്നിവരാണ് മരിച്ചത്. മുന്നില്‍ പോകുന്ന ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ലോറിയില്‍ ബൈകിന്റെ ഹാന്‍ഡില്‍ കുടുങ്ങി തെറിച്ചുവീണാണ് അപകടമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

ഹാന്‍ഡില്‍ ലോറിയില്‍ കുടുങ്ങിയതോടെ ബൈക് റോഡിലേക്ക് മറിയുകയായിരുന്നു. ഇതോടെ ഇരുവരും തലയടിച്ച് വീണു. 10 മീറ്ററോളം ബൈകിനെ വലിച്ചിഴച്ച് മുന്നോട്ടുപോയശേഷമാണ് ലോറി നിര്‍ത്തിയത്. 

News, National, India, Bangalore, Accident, Accidental Death, Students, Road, Vehicles, Police, Case, 2 teens on bike die in crash with mini-truck


ഇരുവരും വ്യാഴാഴ്ച ബെനാര്‍ഘട്ട ബയോളജികല്‍ പാര്‍കില്‍നിന്ന് മടങ്ങുന്നതിനിടെയായിരുന്നു ദാരുണസംഭവം. ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ബെംഗ്‌ളൂറിന് സമീപത്തെ സരക്കി സ്വദേശികളാണ് വിദ്യാര്‍ഥികള്‍. സംഭവശേഷം ഡ്രൈവര്‍ പരിസരത്തുനിന്നും ഓടിരക്ഷപ്പെട്ടു. അപകടത്തില്‍ ബെനാര്‍ഘട്ട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

Keywords: News, National, India, Bangalore, Accident, Accidental Death, Students, Road, Vehicles, Police, Case, 2 teens on bike die in crash with mini-truck

Post a Comment