കൊച്ചി: (www.kvartha.com 22.12.2021) വൈറ്റിലയില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനം അപകടത്തില്‍പെട്ടു. ലോറിക്ക് പിന്നില്‍ ട്രാവെലെര്‍ ഇടിച്ച് 12 പേര്‍ക്ക് പരിക്ക്. ഡ്രൈവര്‍ ഉള്‍പെടെ നാല് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ മെഡികല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആന്ധ്രയില്‍നിന്നെത്തിയ ശബരിമല തീര്‍ഥാടകരുടെ വാഹനമാണ് അപകടത്തില്‍പെട്ടത്. ചൊവ്വാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥരെത്തി വാഹനം പൊളിച്ചാണ് അപകടത്തില്‍പെട്ടവരെ ട്രാവെലെറില്‍നിന്ന് പുറത്തെടുത്തത്.