ക്രിസ്മസ് രാത്രിയില്‍ ക്രൈസ്തവ ലോകത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മാര്‍പാപ. അഹങ്കാരികള്‍ തെറ്റ് ആവര്‍ത്തിക്കുന്നുവെന്നും അവര്‍ അനുരഞ്ജനത്തിന്റെ വഴികള്‍ തേടാറില്ലെന്നും മാര്‍പാപ ചൂണ്ടിക്കാട്ടി. നല്ലതിന്റെ പേരില്‍ പാരമ്പര്യം പറഞ്ഞ് അഴിമതി തുടരുന്നത് ഒഴിവാക്കിയേ തീരുവെന്നും ഫ്രാന്‍സിസ് മാര്‍പാപ ഓര്‍മിപ്പിച്ചു.
സ്‌നേഹത്തിന്റെ രാത്രിയില്‍ നമുക്ക് ഒരേയൊരു വേദന മാത്രമേയുള്ളൂ... ദൈവത്തിന്റെ സ്‌നേഹത്തെ വ്രണപ്പെടുത്തുക, പാവപ്പെട്ടവരെ നമ്മുടെ നിസ്സംഗതയാല്‍ നിന്ദിച്ച് അവനെ വേദനിപ്പിക്കുക. ദൈവം പാവപ്പെട്ടവരെ അത്യധികം സ്‌നേഹിക്കുന്നു, ഒരു ദിവസം അവര്‍ നമ്മെ സ്വര്‍ഗത്തിലേക്ക് സ്വാഗതം ചെയ്യുമെന്നും ഫ്രാന്‍സിസ് മാര്‍പാപ പറഞ്ഞു.
Keywords: Look Beyond Lights, Remember The Poor: Pope Francis On Christmas Eve, Christmas, News, Celebration, Religion, Festival, World.