കോട്ടയം: (www.kvartha.com 08.11.2021) കുമരകത്ത് രാത്രി പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വെച്ചൂര്‍ സ്വദേശി സിജോയെ ആണ് തരിശു നിലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടെയുണ്ടായിരുന്ന യുവാവിനെ കണ്ടെത്താനായില്ല.
ജില്ലാ പൊലീസ് മേധാവിയെ കുമരകത്ത് ഇറക്കിയ ശേഷം മടങ്ങുകയായിരുന്ന പൊലീസ് സംഘത്തിന്റെ വാഹനത്തില്‍ ഇടിച്ചതിന് പിന്നാലെയാണ് യുവാവ് ഭയന്നോടിയത്. പൊലീസ് സംഘം എ ടി എം കൗന്‍ഡറിന് പുറത്ത് ജീപ് നിര്‍ത്തിയ ശേഷം പണം എടുക്കാനായി കയറിയിരുന്നു. ഈ സമയം റോഡിലൂടെ സുഹൃത്തിനൊപ്പം വന്ന സിജോ വാഹനത്തില്‍ അടിക്കുകയായിരുന്നു. എന്നാല്‍ ഇത് പൊലീസ് വാഹനമാണെന്ന് ഇരുവരും അറിഞ്ഞില്ലെന്നാണ് അനുമാനം.
അടിക്കുന്ന ശബ്ദം കേട്ട് പൊലീസുകാര്‍ ഇറങ്ങി വന്നപ്പോഴാണ് പൊലീസ് വാഹനമാണെന്ന് തിരിച്ചറിഞ്ഞ് സിജോയും കൂട്ടുകാരനും ഓടിയത് മറഞ്ഞത്. യുവാവിനെ പൊലീസ് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പുലര്‍ചെ ഹോടെലിലെ ജീവനക്കാരാണ് യുവാവ് പാടത്ത് കിടക്കുന്നത് കണ്ട് പൊലീസില്‍ അറിയിച്ചത്.