ഇടുക്കി: (www.kvartha.com 08.11.2021) തൊടുപുഴയില്‍ ആളുമാറി യുവാവിനെ മര്‍ദിച്ചെന്ന പരാതിയില്‍ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ
കേസ്. ആകെ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാതി. ഇതില്‍ തൊടുപുഴ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, കണ്ടാലറിയാവുന്ന മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്.
കേസ്. ആകെ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാതി. ഇതില്‍ തൊടുപുഴ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, കണ്ടാലറിയാവുന്ന മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്.
അതേസമയം, കൃത്യനിര്‍വഹണം തടസപെടുത്തിയെന്ന എക്‌സൈസ് പരാതിയില്‍ നാട്ടുകാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രശ്‌നമുണ്ടാക്കിയത് നാട്ടുകാരെന്നാണ് എക്‌സൈസ് ഡെപ്യൂടി കമീഷണറുടെ വിശദീകരണം. എക്‌സൈസിന്റെ പരാതില്‍ കണ്ടാലറിയാവുന്ന 20 നാട്ടുകാര്‍ക്കെതിരെയും തൊടുപുഴ പൊലീസ് കേസെടുത്തിട്ടുണ്ട്.
ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. മയക്കുമരുന്ന് കേസിലെ പ്രതി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബാസിത് എന്ന കൂട്ടുപ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയതായിരുന്നു എക്‌സൈസ് സംഘം. എന്നാല്‍ പിടികൂടിയത് മറ്റൊരു ബാസിതിനെ. ഇരുപത്തിമൂന്നുകാരനായ ഈ യുവാവിനെ എക്‌സൈസ് മര്‍ദിക്കുകയും കൈവിലങ്ങ് അണിഞ്ഞ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകാനും ശ്രമിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു.
ഈ സമയം ബഹളം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ എക്‌സൈസ് സംഘം പിന്‍വാങ്ങി. മര്‍ദനത്തില്‍ പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സ തേടുകയും, അകാരണമായി തന്നെ മര്‍ദിച്ചവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.