Follow KVARTHA on Google news Follow Us!
ad

തിരുവല്ലയില്‍ 40കാരി എലിപ്പനി ബാധിച്ച് മരിച്ചു

Woman died of Leptospirosis#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവല്ല: (www.kvartha.com 04.11.2021) എലിപ്പനി ബാധിച്ച് 40കാരി മരിച്ചു. തിരുമൂലപുരം സ്വദേശിയാണ് മരിച്ചത്. എലിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി പുലര്‍ചെ ഒരു മണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. രണ്ട് മക്കള്‍ ഉണ്ട്.


News, Kerala, State, Pathanamthitta, Diseased, Health, Death, Treatment, Woman died of Leptospirosis


കനത്ത മഴയെത്തുടര്‍ന്ന് എലിപ്പനി വ്യാപകമാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. ശരിയായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ എലിപ്പനി രോഗബാധയും ഇതുമൂലമുള്ള മരണവും ഒഴിവാക്കാന്‍ സാധിക്കും. എലി, അണ്ണാന്‍, പശു, നായ, പൂച്ച എന്നിവയുടെ മലമൂത്ര വിസര്‍ജ്യങ്ങള്‍ കലര്‍ന്ന മലിനമായ ജലവുമായി സമ്പര്‍ക്കം ഉണ്ടാകുമ്പോഴാണ് രോഗാണുബാധ ഉണ്ടാകുന്നത്.

Keywords: News, Kerala, State, Pathanamthitta, Diseased, Health, Death, Treatment, Woman died of Leptospirosis

Post a Comment