Follow KVARTHA on Google news Follow Us!
ad

രാത്രിയിൽ നടക്കാൻ ഏറ്റവും സുരക്ഷിതമായ രാജ്യമായി യു എ ഇയെ തിരഞ്ഞെടുത്തു

UAE named world’s safest country to walk at night, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ദുബൈ: (www.kvartha.com 19.11.2021) രാത്രിയിൽ നടക്കാൻ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമായി യു എ ഇയെ തിരഞ്ഞെടുത്തു. ക്രമസമാധാന സൂചികയിൽ രണ്ടാം സ്ഥാനവും യുഎഇക്ക് തന്നെയാണ്. ഗാലപ് ഗ്ലോബൽ ലോ ആൻഡ് ഓർഡർ സൂചികയുടെ റിപോര്‍ടിലാണ് യു എ ഇ മികവ് തെളിയിച്ചത്. സർവേയിൽ പങ്കെടുത്ത 95 ശതമാനം പേർ യു എ ഇയെ അനുകൂലിച്ചപ്പോൾ 93 ശതമാനം പേർ പിന്തുണച്ച നോർവേയാണ് രണ്ടാം സ്ഥാനത്ത്.

  
UAE named world’s safest country to walk at night



ഏറ്റവും ഉയർന്ന ക്രമസമാധാന സൂചികയിൽ ഒരു പോയിന്‍റെ വ്യത്യാസത്തിലാണ് യു എ ഇക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടത്. 93 പോയിന്റ് ആണ് യു എ ഇക്ക് ലഭിച്ചത്. 94 പോയിന്റ് നേടിയ നോർവേയാണ് ഒന്നാമത്. സ്വന്തം സുരക്ഷയെയും നിയമവാഴ്ചയിലുള്ള വിശ്വാസത്തെയും കുറിച്ചുള്ള ജനങ്ങളുടെ ധാരണകളെ അടിസ്ഥാനമാക്കിയാണ് സര്‍വേ നടത്തിയത്. ഇത് അനുസരിച്ചാണ് സൂചിക തയ്യാറാക്കിയത്.

ഒക്ടോബറിൽ ജോർജ് ടൗൺ യൂനിവേഴ്‌സിറ്റി പുറത്തിറക്കിയ വിമൻ, പീസ്, സെക്യൂരിറ്റി സൂചികയിലും യു എ ഇ (98.5 ശതമാനം) ഒന്നാമതെത്തിയിരുന്നു. സിംഗപൂർ (96.9 ശതമാനം) ആയിരുന്നു രണ്ടാം സ്ഥാനത്ത്. ഈ വർഷം നമ്പിയോ നടത്തിയ സർവേയിൽ ലോകത്തിലെ ഏറ്റവും സുരക്ഷിത 10 നഗരങ്ങളുടെ പട്ടികയിൽ അബുദബി, ദുബൈ, ശാർജ എമിറേറ്റുകൾ ഇടംപിടിച്ചിരുന്നു.

Post a Comment