കോട്ടയം: (www.kvartha.com 09.11.2021) ആസിഡ് അകത്ത് ചെന്ന് അവശനിലയില്‍ കണ്ടെത്തിയ ഒരു കുടുംബത്തിലെ 2 പേര്‍ മരിച്ചു. തലയോലപ്പറമ്പ് ബ്രഹ്മമംഗലം കാലായില്‍ സുകുമാരന്റെ ഭാര്യ സീന(48), മകള്‍ സൂര്യ(27) എന്നിവരാണ് മരിച്ചത്. ബാക്കി രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സുകുമാരന്‍ (52), സുവര്‍ണ (23) എന്നിവരെയാണ് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തിങ്കളാഴ്ച രാത്രി 10.30 മണിയോടെ അയല്‍വാസികളാണ് ഇവരെ അവശനിലയില്‍ കണ്ടെത്തിയത്. ആസിഡ് ഉള്ളില്‍ ചെന്ന നിലയിലായിരുന്നു കുടുംബത്തിലെ നാലുപേരെയും വീട്ടിനുള്ളില്‍ കണ്ടെത്തിയത്. മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും സീന മരിച്ചു. പിന്നാലെ കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയിലെത്തുമ്പോഴേക്കും മൂത്തമകള്‍ സൂര്യയും മരിച്ചു. സുകുമാരന്‍ അബോധാവസ്ഥയിലാണ്.
മകളുടെ വിവാഹം മുടങ്ങിയ മനോവിഷമത്തില്‍ ആസിഡ് കഴിച്ച് കുടുംബം ആത്മഹത്യക്ക് ശ്രമിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.