ചെന്നൈ: (www.kvartha.com 02.11.2021) അന്തരിച്ച സാന്‍ഡല്‍വുഡ് നടന്‍ പുനീത് രാജ്കുമാറിന്റെ അന്ത്യവിശ്രമ സ്ഥലത്തെത്തി ആദാരാഞ്ജലികള്‍ അര്‍പിച്ച് തമിഴ് സിനിമ താരം ശിവകാര്‍ത്തികേയന്‍. പുനീത് രാജ്കുമാറിന്റെ ഓര്‍മയില്‍ തേങ്ങലടക്കുകയാണ് ശിവകാര്‍ത്തികേയന്‍. കണ്ഠീരവ സ്റ്റുഡിയോയിലെത്തി ആദാരാജ്ഞലി അര്‍പിച്ച താരം കുടുംബാംഗങ്ങളെ കണ്ട് ദുഃഖം രേഖപ്പെടുത്തി.
ബെംഗ്‌ളൂറിലെത്തുമ്പോള്‍ തീര്‍ച്ചയായും കാണാമെന്ന് വാക്ക് നല്‍കിയിരുന്നതാണെന്നും കണ്ണുനിറഞ്ഞുകൊണ്ട് ശിവകാര്‍ത്തികേയന്‍ പറഞ്ഞു. 'ഞാന്‍ ഇപ്പോള്‍ ബെംഗ്‌ളൂറിലാണ്, പക്ഷേ എനിക്ക് അദ്ദേഹത്തെ കാണാന്‍ സാധിക്കുന്നില്ല. അദ്ദേഹത്തിന്റെ മരണം സൃഷ്ടിച്ച ആഘാതത്തില്‍നിന്ന് പുറത്തുവരാന്‍ സാധിക്കുന്നില്ല' -ശിവകാര്‍ത്തികേയന്‍.
'പുനീത് രാജ്കുമാറിന്റെ വിയോഗം ഇപ്പോഴും വിശ്വസിക്കാന്‍ സാധിക്കുന്നില്ല. ഒരു മാസം മുമ്പ് അദ്ദേഹവുമായി സംസാരിച്ചിരുന്നു. സിനിമ ലോകത്തിന് വലിയ നഷ്ടമാണ് പുനീതിന്റെ വിയോഗം. പുനീതിനെ പോലുള്ള ആളുകള്‍ക്ക് മരണമില്ല, അവര്‍ ചെയ്ത നല്ല കാര്യങ്ങള്‍ എന്നും ഓര്‍മിക്കപ്പെടും. ഓണ്‍സ്‌ക്രീനും ഓഫ് സ്‌ക്രീനിലും റോള്‍ മോഡെലാണ് അദ്ദേഹം' -ശിവകാര്‍ത്തികേയന്‍ മാധ്യമങ്ങളോട്പറഞ്ഞു.
കണ്ഠീരവ സ്റ്റുഡിയോയില്‍ പിതാവ് രാജ്കുമാറിന്റെ സ്മൃതികുടീരത്തിന് സമീപമാണ് പുനീതിനും അന്ത്യവിശ്രമം ഒരുക്കിയത്. ഒക്‌ടോബര്‍ 29ന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു പുനീതിന്റെ മരണം. നിരവധി താരങ്ങള്‍ പുനീതിന് ആദരാജ്ഞലി അര്‍പിക്കാന്‍ എത്തിയിരുന്നു.
Keywords: News, National, India, Chennai, Actor, Death, Entertainment, Condolence, Family, Sivakarthikeyan breaks down after paying homage to Puneeth Rajkumar in YeshwanthpurFine gesture by @Siva_Kartikeyan. He paid his tributes to Late #PuneethRajkumar at his final resting place in Bangalore, and also met #Shivanna personally and expressed his condolences! pic.twitter.com/B5ygr82gn0
— Kaushik LM (@LMKMovieManiac) November 1, 2021