Follow KVARTHA on Google news Follow Us!
ad

കൃഷിക്കൊപ്പം വായനയും; പദ്ധതിയുമായി വെള്ളാങ്ങല്ലൂർ ബ്ലോക് പഞ്ചായത്ത്

Reading along with farming; Vellangalloor Block Panchayat with new project#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തൃശൂർ: (www.kvartha.com 03.10.2021) കൃഷിയും വായനയും സംയോജിപ്പിച്ചുള്ള സ്ത്രീ ശാക്തീകരണപദ്ധതിയുമായി വെള്ളാങ്ങല്ലൂർ ബ്ലോക് പഞ്ചായത്ത്. സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി കേരളത്തിൽ ആദ്യമായാണ് ഈ രീതിയിൽ പദ്ധതി നടപ്പിലാക്കുന്നത്. "എൻ്റെ പാടം, എൻ്റെ പുസ്തകം'' എന്ന പേരിലുള്ള പദ്ധതിയുടെ ഉദ്ഘാടനം നവംബർ നാല് ഉച്ചയ്ക്ക് 3ന് വെള്ളാങ്ങല്ലൂർ പിസികെ ഓഡിറ്റോറിയത്തിൽ ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്യും.

  



ബ്ലോക്ക് പഞ്ചായത്തിലെ അംഗീകൃത വായനശാലകൾ അടിസ്ഥാന ഘടകമായെടുത്ത് 2021 - 22 വർഷം നടപ്പാക്കുന്ന നൂതന പദ്ധതിയാണ് ' എന്റെ പാടം, എന്റെ പുസ്തകം'. കൃഷിയും വായനയും സമന്വയിപ്പിച്ചു കൊണ്ട് രണ്ടിനേയും പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 3,30,O00 രൂപയാണ് പദ്ധതിക്കായി വിനിയോഗിക്കുന്ന തുക.

ബ്ലോക്ക് പരിധിയിലുള്ള 22 അംഗീകൃത വായനശാലകളിലും കൃഷിയിലും വായനയിലും താൽപര്യമുള്ള 20 വനിതകളുടെ ഒരു കൂട്ടായ്മ സംഘടിപ്പിച്ച് വീട്ടു കൃഷിക്കാവശ്യമായ ഗ്രോബാഗ്, പച്ചക്കറിത്തൈകൾ, ജൈവ വളം, ജൈവ കീടനാശിനി തുടങ്ങിയവ വിതരണം ചെയ്യും. അതോടൊപ്പം വായിക്കാനുള്ള പുസ്തകങ്ങളും നൽകും. അംഗങ്ങൾ ലഭ്യമായ സ്ഥലത്ത് കൃഷി ചെയ്യണം. ദിവസത്തിൽ കുറച്ചു സമയം വായനയ്ക്കും മാറ്റിവെയ്ക്കണം.

ബ്ലോക്കതിർത്തിയിലെ അഞ്ച് പഞ്ചായത്തുകളിലേയും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും വായനശാല പ്രവർത്തകരുമായിരിക്കും പദ്ധതിയ്ക്ക് അതാതിടങ്ങളിൽ നേതൃത്വം നൽകുക. വെള്ളാങ്ങല്ലൂർ അഗ്രിക്കൾച്ചർ അസിസ്റ്റന്റ് ഡയറക്ടറാണ് നിർവ്വഹണോദ്യോഗസ്ഥൻ. പദ്ധതി ഗുണഭോക്താവായ ഓരോ അംഗവും 250 രൂപ ഗുണഭോക്തൃ വിഹിതമായി അടയ്ക്കണം. 750 രൂപ പദ്ധതി വിഹിതമായും എടുക്കും. മൊത്തം 1000 രൂപയ്ക്കുള്ള കൃഷി സാമഗ്രികളാണ് ഓരോ അംഗത്തിനും നൽകുക.

മൂന്ന് മാസം കൊണ്ട് പൂർത്തിയാക്കുന്ന പദ്ധതി വഴി ബ്ലോക്കതിർത്തിയിൽ 440 വീട്ടുമുറ്റ കൃഷിയും 440 വനിതാ വായനക്കാരുമാണ് സജ്ജമാകുന്നത്. ഓരോ വായനശാലയിലും കാർഷിക പുസ്തക കോർണർ തുടങ്ങുന്നതിന് 2,20,000 രൂപയും ബ്ലോക്ക് വകയിരുത്തിയിട്ടുണ്ട്. ഓരോ വായനശാലയിലും പദ്ധതിയുടെ മികച്ച ഗുണഭോക്താവിനെ തെരഞ്ഞെടുത്ത് സമ്മാനം നൽകും. ബ്ലോക്ക് തലത്തിൽ പദ്ധതി മികച്ച രൂപത്തിൽ നടപ്പാക്കിയ വായനശാലയ്ക്ക് പ്രസിഡന്റ്സ് ട്രോഫിയും പ്രഖ്യാപിച്ചിട്ടുണ്ട്.

അഡ്വ.വി ആർ സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പുസ്തകങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്മാസ്റ്ററും മികവിനുള്ള അംഗീകാരം ലഭിച്ച പ്രതിഭകൾക്കുള്ള ആദരം ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ലത ചന്ദ്രനും നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, വൈസ് പ്രസിഡന്റ് സുധ ദിലീപ്, കോ-ഓർഡിനേറ്റർ ഖാദർ പട്ടേപ്പാടം, സെക്രട്ടറി ദിവ്യ കുഞ്ഞുണ്ണി, വിവിധ ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.


Keywords: Thrissur, Kerala, News, Farmers, Book, Inauguration, Department, Minister, Reading along with farming; Vellangalloor Block Panchayat with new project.


< !- START disable copy paste -->

Post a Comment