കിഴക്കേ കല്ലട: (www.kvartha.com 07.11.2021) മുടി നീട്ടിവളര്‍ത്തിയതിനെ ചൊല്ലിയുള്ള അടിപിടിയില്‍ 3 പേര്‍ അറസ്റ്റില്‍. മുടി നീട്ടി വളര്‍ത്തിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ യുവാവിന് തലയ്ക്ക് പരിക്കേറ്റു. രണ്ട് റോഡില്‍വച്ചാണ് സംഭവം.
അക്രമവുമായി ബന്ധപ്പെട്ട് രണ്ട് റോഡ് സ്വദേശികളായ ജോസ് പ്രസാദ്(47), അഭിലാഷ്(27), ജോഷി തോമസ്(30) എന്നിവരാണ് അറസ്റ്റിലായത്. തലയ്ക്ക് പൊട്ടലേറ്റ അഞ്ചല്‍ സ്വദേശിയായ യുവാവ് തിരുവനന്തപുരം മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഇന്‍സ്‌പെക്ടര്‍ സുധീഷ് കുമാര്‍ എസിന്റെ നേതൃത്വത്തില്‍ എസ് ഐ അനീഷ് ബി, എസ് ഐ ശരത്, എ എസ് ഐ സജീവ് സുനില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.