Follow KVARTHA on Google news Follow Us!
ad

ഇന്ധന വിലവര്‍ധനവിനെ തുടര്‍ന്ന് നട്ടം തിരിയുന്ന ജനത്തെ വലച്ച് എല്‍ പി ജി സിലിന്‍ഡെറിനും വില കൂട്ടി; ഒറ്റയടിക്ക് കൂട്ടിയത് 266 രൂപ

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,News,Business,Increased,National,
ന്യൂഡെല്‍ഹി: (www.kvartha.com 01.11.2021) ഇന്ധന വിലവര്‍ധനവിനെ തുടര്‍ന്ന് നട്ടം തിരിയുന്ന ജനത്തെ വലച്ച് എല്‍ പി ജി സിലിന്‍ഡെറിനും വില കൂട്ടി. ഒറ്റയടിക്ക് 266 രൂപയാണ് കൂട്ടിയത് . വാണിജ്യ സിലിന്‍ഡെറിനാണ് ഒറ്റയടിക്ക് 266 രൂപ വര്‍ധിപ്പിച്ചത്. ഇതോടെ 19 കിലോഗ്രാം സിലിന്‍ഡറിന് വില രണ്ടായിരം കടന്നു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിന്‍ഡെര്‍ വില വര്‍ധിപ്പിച്ചിട്ടില്ല. ഡെല്‍ഹിയില്‍ 2000.5 മുംബൈയില്‍ 1950 കൊല്‍കത്തയില്‍ 2073.50, ചെന്നൈയില്‍ 2133 എന്നിങ്ങനെയാണ് പുതിയ വില.

Prices of commercial LPG cylinders increased by Rs 266, no increase in domestic cylinders' cost, New Delhi, News, Business, Increased, National.

കഴിഞ്ഞ മാസമാണ് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിന്‍ഡെര്‍ വില വര്‍ധിപ്പിച്ചത്. ഒരു സിലിന്‍ഡെറിന് 15 രൂപ എന്ന നിരക്കിലായിരുന്നു വില വര്‍ധനവ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ നാല് തവണയാണ് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിന്‍ഡെര്‍ വില വര്‍ധിപ്പിച്ചത്.

അതേസമയം രാജ്യത്ത് ഇന്ധന വില തിങ്കളാഴ്ചയും കൂട്ടിയിട്ടുണ്ട്. പെട്രോളിനും ഡീസലിനും 48 പൈസ വീതമാണ് വര്‍ധിപ്പിച്ചത്. സംസ്ഥാനത്ത് ഇതോടെ പെട്രോള്‍ വില 112 രൂപ കടന്നു. ഡീസലിന് 105 രൂപയാണ് ഒരു ലിറ്റെറിന്റെ വില.

പെട്രോള്‍ വില: തിരുവനന്തപുരം-112.25, കോഴിക്കോട്- 110.40

ഡീസല്‍ വില: തിരുവനന്തപുരം- 105.94, കോഴിക്കോട്- 104.30

Post a Comment