Follow KVARTHA on Google news Follow Us!
ad

ഹിന്ദി വിരുദ്ധ വികാരം പ്രചരിപ്പിക്കുന്നുവെന്ന് ആരോപണം; ജയ് ഭീം ചിത്രത്തിലെ ഒരു രംഗത്തിന്റെ പേരില്‍ നടന്‍ പ്രകാശ് രാജിനെതിനെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം

Prakash Raj Slapping Hindi-speaking Man in Tamil Film 'Jai Bhim' Sparks Language Debate#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ചെന്നൈ: (www.kvartha.com 03.11.2021) തമിഴ് നടന്‍ സൂര്യ നായകനായെത്തിയ 'ജയ് ഭീം' എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. മദ്രാസ് ഹൈകോടതി റിട. ജസ്റ്റിസ് കെ ചന്ദ്രുവിന്റെ ജീവിതത്തെ ആസ്പദമാക്കി ടി ജെ ജ്ഞാനവേല്‍ ഒരുക്കിയ ചിത്രം സമ്മിശ്ര പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ്. 

ഇതിനിടെ ചിത്രത്തിലെ ഒരു രംഗത്തിന്റെ പേരില്‍ നടന്‍ പ്രകാശ് രാജിനെതിനെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുകയാണിപ്പോള്‍. ചിത്രത്തില്‍ പ്രകാശ് രാജ് അവതരിപ്പിക്കുന്ന കഥാപാത്രം ഹിന്ദി സംസാരിക്കുന്ന ആളെ തല്ലുന്ന രംഗത്തിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്. 

News, National, India, Chennai, Hindi, Entertainment, Cinema, Business, Finance, Technology, Prakash Raj, Criticism, Social Network,  Prakash Raj Slapping Hindi-speaking Man in Tamil Film 'Jai Bhim' Sparks Language Debate


പ്രകാശ് രാജിന്റെ കഥാപാത്രത്തോട് ഒരാള്‍ ഹിന്ദിയില്‍ സംസാരിക്കുന്നതും, അതിന്റെ പേരില്‍ അയാളെ തല്ലുകയും തമിഴില്‍ സംസാരിക്കാന്‍ ആവശ്യപ്പെടുന്നതുമാണ് രംഗം. ഈ രംഗത്തിലൂടെ ഹിന്ദി വിരുദ്ധ വികാരം പ്രചരിപ്പിക്കാനാണ് പ്രകാശ് രാജ് ശ്രമിക്കുന്നതെന്നാണ് ആരോപണം. 

തമിഴ്, തെലുങ്ക് പതിപ്പുകളില്‍ മാത്രമാണ് ഹിന്ദിയില്‍ സംസാരിക്കുന്ന വ്യക്തിയെ തല്ലുകയും യഥാക്രമം തെലുങ്കിലും തമിഴിലും സംസാരിക്കാന്‍ പറയുകയും ചെയ്യുന്നത്. എന്നാല്‍ സിനിമയുടെ ഹിന്ദി ഡബില്‍ സത്യം പറയൂ എന്നാണ് ആവശ്യപ്പെടുന്നത്.

ഹിന്ദിയോ മറ്റേതെങ്കിലും ഇന്‍ഡ്യന്‍ ഭാഷകളോ സംസാരിക്കാത്തതിന്റെ പേരില്‍ ഒരു വ്യക്തിയോട് ഇത്തരമൊരു കാര്യം ചെയ്യാന്‍ ഭരണഘടനയുടെ ഏത് ആര്‍ടികിളാണ് അനുവദിക്കുന്നതെന്നും അങ്ങനെയെങ്കില്‍ സിനിമകളില്‍ ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് ഭാഷകളില്‍ സംസാരിച്ചതിന് എത്ര കന്നടക്കാര്‍ നിങ്ങളെ തല്ലണം എന്നും ട്വിറ്റെറില്‍ ചോദ്യമുയരുന്നു.

സിനിമയുടെ രംഗത്തിന്റെ പേരില്‍ പ്രകാശ് രാജിനെ വിമര്‍ശിക്കുന്നതിനെതിരെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. കഥാപാത്രത്തിന്റെ പേരില്‍ പ്രകാശ് രാജിനെ വിമര്‍ശിക്കേണ്ടതുണ്ടോയെന്നാണ് ഇവരുടെ ചോദ്യം.

രജിഷ വിജയനാണ് സൂര്യയുടെ ചിത്രത്തിലെ നായിക. 2ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സൂര്യ തന്നെയാണ് നിര്‍മാണം. പ്രകാശ് രാജ്, രമേഷ്, മണികണ്ഠന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. വസ്ത്രാലങ്കാരം പൂര്‍ണിമ രാമസ്വാമി. ചെന്നൈയിലും പരിസര പ്രദേശങ്ങളിലുമായിരുന്നു പ്രധാന ചിത്രീകരണം. 

Keywords: News, National, India, Chennai, Hindi, Entertainment, Cinema, Business, Finance, Technology, Prakash Raj, Criticism, Social Network,  Prakash Raj Slapping Hindi-speaking Man in Tamil Film 'Jai Bhim' Sparks Language Debate

Post a Comment