Follow KVARTHA on Google news Follow Us!
ad

ജമ്മുകശ്മീരിലെ ശ്രീനഗറില്‍ ഭീകരാക്രമണത്തില്‍ പൊലീസുകാരന് വീരമൃത്യു

Policeman Shot Dead By Terrorists In Srinagar#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ശ്രീനഗര്‍: (www.kvartha.com 08.11.2021) ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തില്‍ പൊലീസുകാരന് വീരമൃത്യു. പൊലീസ് കോണ്‍സ്റ്റബിള്‍ തൗഫീഖ് അഹ് മദ്(29)ആണ് മരിച്ചത്. പൊലീസുകാരന്റെ മരണത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ് അനുശോചനം അറിയിച്ചു. 

ശ്രീനഗര്‍ ബടമാലൂ മേഖലയിലാണ് സംഭവം നടന്നത്. പ്രദേശത്ത് ഭീകരര്‍ക്കായി തിരച്ചില്‍ ശക്തമാക്കി. പ്രദേശം പൊലീസ് അടച്ചുവെന്നും ഭീകരവാദികള്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. 

News, National, India, Jammu, Kashmir, Srinagar, Terror Attack, Killed, Police men, Condolence, Policeman Shot Dead By Terrorists In Srinagar



ഞായറാഴ്ച രാത്രി എട്ടുമണിയോടെ എസ് ഡി കോളനിയിലെ വീടിന് സമീപത്തുനിന്നാണ് ഭീകരവാദികള്‍ നിരായുധനായ പൊലീസ് കോണ്‍സ്റ്റബിളിന് നേരെ വെടിയുതിര്‍ത്തതെന്നാണ് റിപോര്‍ട്. ഉടന്‍ തന്നെ പൊലീസുകാരനെ എസ് എം എച് എസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

Keywords: News, National, India, Jammu, Kashmir, Srinagar, Terror Attack, Killed, Police men, Condolence, Policeman Shot Dead By Terrorists In Srinagar

Post a Comment