Follow KVARTHA on Google news Follow Us!
ad

ആംബുലന്‍സുകള്‍ക്ക് പ്രത്യേക നമ്പറും അംഗീകൃത ഡിസൈനും നിറവും; ഡ്രൈവര്‍മാര്‍ക്ക് പൊലീസ് വേരിഫികേഷന്‍ നിര്‍ബന്ധമാക്കുമെന്ന് മന്ത്രി ആന്റണി രാജു

Police verification for ambulance drivers: Minister Antony Raju#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com 03.11.2021) സംസ്ഥാനത്തെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് ഐ എം എയുമായി സഹകരിച്ച് പ്രത്യേക പരിശീലനം നല്‍കാന്‍ തീരുമാനിച്ചതായി മന്ത്രി ആന്റണി രാജു. അനധികൃത ആംബുലന്‍സുകളെ നിയന്ത്രിക്കാന്‍ നിരീക്ഷണം ശക്തമാക്കുമെന്നും ആംബുലന്‍സുകളുടെ സേവനം സംസ്ഥാനത്തുടനീളം ഏകോപിപ്പിക്കുവാനും നിലവാരം ഉയര്‍ത്താനും മാനദണ്ഡങ്ങള്‍ ആവിഷ്‌കരിക്കാനും മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.

ആംബുലന്‍സുകള്‍ക്ക് പ്രത്യേക നമ്പറും നല്‍കും. അംഗീകൃത ഡിസൈനും, നിറവും, ലൈറ്റും, സൈറണും, ഹോണും മാത്രമേ ഉപയോഗിക്കാവൂ. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പൊലീസ് വേരിഫികേഷന്‍ നിര്‍ബന്ധമാക്കും. ലൈസന്‍സ് ലഭിച്ച് 3 വര്‍ഷം കഴിഞ്ഞതിന് ശേഷം മാത്രമേ ആംബുലന്‍സ് ഓടിക്കാന്‍ അനുവദിക്കൂ. പ്രഥമ ശുശ്രൂഷ, പെരുമാറ്റ മര്യാദകള്‍, രോഗാവസ്ഥ പരിഗണിച്ചുള്ള വേഗ നിയന്ത്രണം, ആശുപത്രികളുമായുള്ള ഏകോപനം എന്നിവയില്‍ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കും. 

News, Kerala, State, Ambulance, Minister, Police verification for ambulance drivers: Minister Antony Raju


ആംബുലന്‍സുകളെ മൂന്നായി തരം തിരിച്ച് സംസ്ഥാനത്തുടനീളം പ്രത്യേക നിരക്ക് ഏര്‍പെടുത്താനും യോഗത്തില്‍ ധാരണയായി. ആംബുലന്‍സുകളെക്കുറിച്ച് വരുന്ന വിവിധ പരാതികള്‍ കണക്കിലെടുത്ത് പരിശോധന ശക്തമാക്കാനും യോഗം തീരുമാനിച്ചു.

Keywords: News, Kerala, State, Ambulance, Minister, Police verification for ambulance drivers: Minister Antony Raju

Post a Comment