പാല: (www.kvartha.com 01.11.2021) നാര്‍കോടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ പൊലീസ് കേസെടുത്തു. പാലാ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം കോട്ടയം കുറുവിലങ്ങാട് പൊലീസാണ് കേസെടുത്തത്. ഓള്‍ ഇന്‍ഡ്യ ഇമാം കൗണ്‍സിലിന്റെ പരാതിയിലാണ് കേസ്.
മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതടക്കമുള്ള വകുപ്പുകളാണ് ബിഷപിനെതിരെ ചുമത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ ഒമ്പതിന് കുറുവിലങ്ങാട് പള്ളിയില്‍ നടത്തിയ പ്രസംഗത്തിലാണ് ജോസഫ് കല്ലറങ്ങാട്ട് വിവാദ ആരോപണങ്ങള്‍ ഉന്നയിച്ചത്.
ലൗ ജിഹാദിനൊപ്പം കേരളത്തില്‍ നാര്‍കോടിക് ജിഹാദുമുണ്ടെന്നായിരുന്നു പാലാ ബിഷപിന്റെ വിവാദ പ്രസംഗം. ലൗ ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തിലുണ്ടെന്നും ബിഷപ് ആരോപിച്ചിരുന്നു.
Keywords: Police booked against Pala Bishop Mar Joseph Kallarangad Mar Joseph Kallarangad, Kottayam, News, Religion, Police, Allegation, Kerala.