ന്യൂഡെല്‍ഹി: (www.kvartha.com 04.11.2021) ഈ വര്‍ഷവും പതിവ് തെറ്റിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപാവലി ആഘോഷത്തിനായി ജമ്മു കശ്മീരിലെത്തി. രജൗരി ജില്ലയിലെ നൗഷേര സെക്ടറില്‍ നിയന്ത്രണരേഖയ്ക്ക് സമീപം വിന്യസിച്ചിരിക്കുന്ന സൈലികര്‍ക്കൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് രണ്ടാം തവണയാണ് മോദി രജൗരി ജില്ലയിലെ സൈലികര്‍ക്കൊപ്പം ദീപാവലി ദിനത്തില്‍ ചിലവഴിക്കുന്നത്.
മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി കരസേനാ മേധാവി ജനറല്‍ എം എം നരവാനെ ബുധനാഴ്ച ജമ്മുവിലെത്തി സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തി.
2014 ല്‍ പ്രധാനമന്ത്രിയായി അധികാരത്തിലേറിയ ശേഷം എല്ലാ വര്‍ഷവും സൈനികരോടൊപ്പമാണ് നരേന്ദ്ര മോദി ദീപാവലി ആഘോഷിക്കാറുള്ളത്. എട്ടാം തവണയാണ് സൈനികരോടൊപ്പം മോദി ആഘോഷത്തില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം രാജസ്ഥാന്‍ അതിര്‍ത്തി പ്രദേശമായ ജെയ്‌സാല്‍മറിലേക്കാണ് മോദിയെത്തിയത്. ആഘോഷങ്ങളുടെ ഭാഗമായി മധുരം പങ്കുവെച്ച മോദി സൈനികര്‍ക്കൊപ്പം ദീപങ്ങളും തെളിയിച്ചിരുന്നു. സൈനികരോടൊപ്പം ദീപാവലി ആഘോഷിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രി കൂടിയാണ് നരേന്ദ്ര മോദി.
ജി 20 ഉച്ചകോടി, കോപ്26 എന്നീ യോഗങ്ങളില്‍ പങ്കെടുത്ത ശേഷം കഴിഞ്ഞ ദിവസമാണ് മോദി ഇന്‍ഡ്യയില്‍ തിരിച്ചെത്തിയത്. ഇതിന് പിന്നാലെയാണ് അദ്ദേഹം കശ്മീരിലെ സൈനികരുടെ അടുത്തേക്ക് പോകുന്നത്. കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ സൈനികര്‍ക്കും പ്രദേശവാസികള്‍ക്കും ധൈര്യമേകാന്‍ കൂടിയാണ് മോദി എത്തുന്നത്.
Keywords: News, National, India, New Delhi, Prime Minister, Narendra Modi, Festival, Soldiers, Army, PM Modi to spend Diwali with Army personnel in J&K's RajouriWith our brave troops in Nowshera. https://t.co/V69Za4uZ3T
— Narendra Modi (@narendramodi) November 4, 2021