നവവരനെ നടുറോഡില്‍ തല്ലിച്ചതച്ചു; ദൃശ്യങ്ങള്‍ പുറത്ത്; തലച്ചോറിന് ക്ഷതമേറ്റ യുവാവ് ചികിത്സയില്‍; പ്രതിക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ച് പൊലീസ്

 


തിരുവനന്തപുരം: (www.kvartha.com 03.11.2021) നവവരനെ നടുറോഡില്‍ തല്ലിച്ചതച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ക്രൂരമായ ആക്രമണത്തില്‍ തലച്ചോറിന് ക്ഷതമേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയില്‍. 

പ്രതിക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ്.
പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ മതംമാറാന്‍ വിസമ്മതിച്ചതിന് ഭാര്യയുടെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് പരാതി. ചിറയിന്‍കീഴ് ബീച് റോഡില്‍ വെച്ച് ഒക്ടോബര്‍ 31 ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.

നവവരനെ നടുറോഡില്‍ തല്ലിച്ചതച്ചു; ദൃശ്യങ്ങള്‍ പുറത്ത്; തലച്ചോറിന് ക്ഷതമേറ്റ യുവാവ് ചികിത്സയില്‍; പ്രതിക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ച് പൊലീസ്

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്;

ബോണക്കാട് സ്വദേശിയായ മിഥുനെന്ന 29കാരനാണ് മര്‍ദനമേറ്റത്. ഡിടിപി ഓപറേറ്ററാണ് മിഥുന്‍. 24 കാരിയായ ദീപ്തിയും മിഥുനും തമ്മില്‍ ഒക്ടോബര്‍ 29നാണ് വിവാഹിതരായത്. ദീപ്തി ലതീന്‍ ക്രൈസ്തവ വിശ്വാസിയാണ്. ഹിന്ദു തണ്ടാന്‍ വിഭാഗക്കാരനാണ് മിഥുന്‍. വീട്ടുകാര്‍ എതിര്‍ത്തതോടെ ദീപ്തി വീടുവിട്ട് മിഥുനൊപ്പം വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു. ഇതിനിടെ ദീപ്തിയുടെ സഹോദരന്‍ പള്ളിയില്‍ വെച്ച് വിവാഹം കഴിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഇരുവരെയും ചിറയിന്‍കീഴേക്ക് വിളിച്ചുവരുത്തിയത്.

ദീപ്തിയുടെ സഹോദരന്‍ ഡാനിഷ് ഡോക്ടറാണ്. മിഥുന്‍ മതംമാറണമെന്നും അല്ലെങ്കില്‍ വിവാഹത്തില്‍ നിന്ന് പിന്മാറണമെന്നുമായിരുന്നു ഡാനിഷിന്റെ ആവശ്യം. മിഥുനും ദീപ്തിയും ഇതിന് തയാറായില്ല. തുടര്‍ന്നാണ് ദീപ്തിയുടെ മുന്നിലിട്ട് ഡാനിഷും സുഹൃത്തും ചേര്‍ന്ന് മിഥുനെ ക്രൂരമായി മര്‍ദിച്ചത്. അടിയേറ്റ് മിഥുന്റെ തലച്ചോറിന് പരിക്കേറ്റു. സമീപത്തെ കടയിലെ സിസിടിവിയില്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞു.

സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ഡാനിഷിന് വേണ്ടി പൊലീസ് തിരച്ചില്‍ തുടങ്ങി. തലച്ചോറിന് പരിക്കേറ്റ മിഥുന്‍ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

 

 Keywords:  Newlyweds were attack in the middle of the road, Thiruvananthapuram, News, Attack, Marriage, Friends, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia