കോഴിക്കോട്: (www.kvartha.com 25.11.2021) നാദാപുരം എസ് ഐയെ ഭീഷണിപ്പെടുത്തി ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തയാള്‍ അറസ്റ്റില്‍. ശമീം എന്ന യുവാവാണ് പിടിയിലായത്. കണ്ണൂരില്‍ നിന്നുമാണ് ശമീമിനെ പൊലീസ് പിടികൂടിയത്. ക്വടേഷന്‍ സംഘം വീടാക്രമിച്ച കേസിലാണ് ഇയാളെ പ്രതിയാക്കിയത്. ഇതിന് പിന്നാലെയാണ് ഇയാള്‍ സോഷ്യല്‍ മീഡിയ വഴിഎസ് ഐക്ക് നേരെ ഭീഷണി മുഴക്കിയത്.
'എസ് ഐ സൂക്ഷിച്ചു കളിക്കണം, അല്ലെങ്കില്‍ ജീവനു ഭീഷണിയാണ്. നാദാപുരംകാരും സൂക്ഷിക്കണം' എന്നാണ് ശമീം വീഡിയോയിലെ ഭീഷണി സന്ദേശത്തില്‍ പറയുന്നത്.
'എസ് ഐ സൂക്ഷിച്ചു കളിക്കണം, അല്ലെങ്കില്‍ ജീവനു ഭീഷണിയാണ്. നാദാപുരംകാരും സൂക്ഷിക്കണം' എന്നാണ് ശമീം വീഡിയോയിലെ ഭീഷണി സന്ദേശത്തില്‍ പറയുന്നത്.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ചൊവ്വാഴ്ച രാത്രിയായിരുന്നു നാദാപുരത്തെ വീടുകയറിയുള്ള ക്വടേഷന്‍ സംഘത്തിന്റെ ആക്രമണം.
Keywords: Nadapuram SI threatened, video posted on Instagram; accused arrested, Kozhikode, News, Threatened, Kannur, Probe, Police, Kerala.
Post a Comment