വൃഷ്ടിപ്രദേശത്ത് കനത്ത മഴ; മുല്ലപ്പെരിയാറിനും ആളിയാറിനും പിന്നാലെ ഇടുക്കിയിലെ കല്ലാര്‍ ഡാം ഷടെറുകളും ഉയര്‍ത്തി; കനത്ത ജാഗ്രത

 



ഇടുക്കി: (www.kvartha.com 24.11.2021) ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാറിനും (Mullaperiyar Dam ) ആളിയാറിനും (Aliyar dam) പുറമെ ഇടുക്കിയിലെ നെടുംകണ്ടം കല്ലാര്‍ ഡാമി(Idukki Kallar Dam)ന്റെയും ഷടെറുകള്‍ തുറന്നു. വൃഷ്ടിപ്രദേശത്ത് മഴ കൂടിയതിന് ഒപ്പം തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്. കൂടുതല്‍ ഷടെറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനാല്‍ ജലനിരപ്പ് താഴ്‌ന്നേക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. 

മുല്ലപ്പെരിയാറിലെ ഏഴ് സ്പില്‍വേ ഷടെറുകളാണ് തുറന്നത്. ഇതില്‍ മൂന്ന് ഷടെറുകള്‍ 60 സെന്റീ മീറ്ററും നാല് ഷടെര്‍ 30 സെന്റീ മീറ്ററുമാണ് തുറന്നിരിക്കുന്നത്. മൊത്തം 3949 ഘനയടി വെള്ളമാണ് ഇവിടെ നിന്ന് തുറന്നു വിടുന്നത്. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 141.60 അടിയായി ഉയര്‍ന്നിട്ടുണ്ട്. കൂടുതല്‍ ഷടെറുകള്‍ തുറന്നതോടെ പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നു. തീരത്തുള്ളവര്‍ക്ക് ജില്ലാ കലക്ടര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. 

വൃഷ്ടിപ്രദേശത്ത് കനത്ത മഴ; മുല്ലപ്പെരിയാറിനും ആളിയാറിനും പിന്നാലെ ഇടുക്കിയിലെ കല്ലാര്‍ ഡാം ഷടെറുകളും ഉയര്‍ത്തി; കനത്ത ജാഗ്രത


ആളിയാര്‍ ഡാമിലെ 11 ഷടെറുകളും തുറന്നു

മഴ കനത്തതോടെ ആളിയാറില്‍ കൂടുതല്‍ ഷടെറുകള്‍ ഉയര്‍ത്തി. ആളിയാര്‍ ഡാമില്‍ 11 ഷടെറുകള്‍ 21 സെന്റി മീറ്റര്‍ വീതമാണ് ഉയര്‍ത്തിയതെന്ന് പറമ്പിക്കുളം -ആളിയാര്‍ സബ് ഡിവിഷന്‍ ഡെപ്യൂടി ഡയറക്ടര്‍ അറിയിച്ചു. 4500 ക്യൂസെക്‌സ് ജലമാണ് തുറന്നുവിടുന്നത്. ആളിയാര്‍ പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ നദിയിലൂടെയുള്ള നീരൊഴുക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ബന്ധപ്പെട്ട പുഴയോരങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു.

ഇടുക്കി നെടുംകണ്ടം കല്ലാര്‍ ഡാം രണ്ട് ഷടെറുകള്‍ തുറന്നു

ഇടുക്കി നെടുംകണ്ടം കല്ലാര്‍ ഡാമിലെ രണ്ട് ഷടെറുകള്‍ 10 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിട്ടുള്ളത്. 10 ക്യുമെക്‌സ് ജലം ഒഴുക്കി വിടുകയാണ്. കല്ലാര്‍, ചിന്നാര്‍ പുഴയുടെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

അതേ സമയം ഇടുക്കിയില്‍ മലയോര മേഖലയില്‍ മഴ ശക്തമായി തുടരുകയാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.10 അടിയിലെത്തി. കനത്ത മഴയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയിലെ ബോഡി മെട്ട്- ബോഡി നായ്ക്കന്നൂര്‍ റൂടില്‍ ഗതാഗതം നിരോധിച്ചു. എട്ടാം വളവിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.

Keywords:  News, Kerala, State, Idukki, Dam, Mullaperiyar, Mullaperiyar Dam, Rain, Mullaperiyar Idukki, Kallar and Aliyar dam shutter opened
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia