അന്താരാഷ്ട്ര പ്രദർശനത്തിലേക്ക് ഇടം നേടി കാർടൂനിസ്റ്റ് മുജീബ് പട്ല

 


ADVERTISEMENT

കാസർകോട്: (www.kvartha.com 28.11.2021) ബ്രസീലിൽ നടക്കുന്ന 17-ാമത് ലിമായിറ ഹ്യൂമർ ഹോൾ 2021 പ്രദർശനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് കാർടൂനിസ്റ്റ് മുജീബ് പട്ല. അന്തർദേശീയ തലത്തിൽ തെഞ്ഞെടുക്കപ്പെട്ട 100 കാർടൂനുകളാണ് പ്രദർശനത്തിനെത്തുന്നത്.
                  
അന്താരാഷ്ട്ര പ്രദർശനത്തിലേക്ക് ഇടം നേടി കാർടൂനിസ്റ്റ് മുജീബ് പട്ല
          
ആഗോള താപനില വിഷയാടിസ്ഥാനത്തിൽ വരച്ചതാണ് മുജീബ് പട്ലയുടെ കാർടൂൻ. ഇൻഡ്യയിൽ നിന്നും രണ്ട് കാർടൂനിസ്റ്റുകളുടെ ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. സാമൂഹ്യ മാധ്യമങ്ങളുടെ അതിപ്രസരം വരച്ചുകാട്ടിയ ഇൻഡ്യക്കാരനായ രാജേന്ദ്ര കുമാറിന്റെ കാർടൂനും പ്രദർശനത്തിൽ ഇടം നേടി.

യൂറോപിൽ നിന്നുമുള്ള കാർടൂനിസ്റ്റുകളുടെ ചിത്രങ്ങളാണ് ഇപ്രാവശ്യം കൂടുതലും. ചൈന, അമേരിക, തായ്‌ലൻഡ്, സിറിയ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലേ കാർടൂനിസ്റ്റുകളുടെ ചിത്രങ്ങളും പ്രദർശിപ്പിക്കും.
എഡ്യൂകേഷൻ കൻസൾടന്റും, കരിയർ ട്രെയ്നറും കൂടിയാണ് കാസർകോട് സ്വദേശിയായ മുജീബ് പട്ല. അടുത്തിടെ അദ്ദേഹത്തിന്റെ 'സ്റ്റാർട് ഫ്രം യു' പുസ്തകം പ്രകാശനം ചെയ്തിരുന്നു.


Keywords:  News, Kerala, Kasaragod, International, Top-Headlines, Cartoon, Brazil, India, Social Media, America, Thailand, Mujeeb Patla selected for an international exhibition.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia