മകളോട് മോശമായി സംസാരിച്ചു, മനോരോഗിയെന്ന് വിളിച്ചു; സി ഐ സുധീറിനെതിരെ ഗുരുതര ആരോപണവുമായി മോഫിയയുടെ അമ്മ പ്യാരി

കൊച്ചി: (www.kvartha.com 25.11.2021) മകളോട് മോശമായി സംസാരിച്ചു, മനോരോഗിയെന്ന് വിളിച്ചു സി ഐ സുധീറിനെതിരെ ഗുരുതര ആരോപണവുമായി ആലുവയില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയ നിയമ വിദ്യാര്‍ഥിനി മോഫിയയുടെ അമ്മ പ്യാരി. മാധ്യമങ്ങള്‍ക്ക് മുന്നിലാണ് പ്യാരി ആരോപണങ്ങള്‍ ഉയര്‍ത്തിയത്.

സുധീര്‍ മകളോട് മോശമായി സംസാരിച്ചുവെന്നും മനോരോഗിയല്ലേയെന്ന് വരെ ചോദിച്ചുവെന്നും പറഞ്ഞ പ്യാരി ഈ ചോദ്യം മകളെ മാനസികമായി തകര്‍ത്തുകളഞ്ഞുവെന്നും പറയുന്നു. സംഭവ ദിവസം സിഐയുടെ മുന്നില്‍ വെച്ച് സുഹൈല്‍ മോഫിയയെ അപമാനിച്ചു, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചിട്ടും സിഐ സുധീര്‍ പ്രതികരിച്ചില്ല.

Mofia's mother, with serious allegations against CI Sudhir, Kochi, News, Allegation, Suicide, Police, Kerala.

ഒരു പെണ്ണും സഹിക്കാത്ത രീതിയില്‍ സംസാരിച്ചത് കൊണ്ടാണ് മോഫിയ സുഹൈലിനെ അടിച്ചതെന്ന് അമ്മ പറയുന്നു. ഇതോടെ നീ മനോരോഗിയല്ലേ എന്ന് ചോദിച്ചുകൊണ്ട് സിഐ മോഫിയക്ക് നേരെ തിരിഞ്ഞു. സിഐയുടെ ഈ പ്രതികരണമാണ് മകളെ മാനസികമായി തകര്‍ത്ത് കളഞ്ഞതെന്നാണ് അമ്മ പറയുന്നത്.

നിയമത്തിന് മുന്നില്‍ മനോരോഗിയായ തനിക്ക് നീതി കിട്ടില്ലെന്ന് മകള്‍ പറഞ്ഞു. ഈ വിഷമത്തിലാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നാണ് പ്യാരി ആരോപിക്കുന്നത്.

Keywords: Mofia's mother, with serious allegations against CI Sudhir, Kochi, News, Allegation, Suicide, Police, Kerala.

Post a Comment

Previous Post Next Post