Follow KVARTHA on Google news Follow Us!
ad

യു എ ഇയിലെ പെർഫ്യൂം ഫാക്ടറിയിൽ വൻ തീപിടിത്തം

Massive fire at a perfume factory in the UAE #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ഉമ്മുല്‍ഖുവൈന്‍: (www.kvartha.com 07.11.2021) യു എ ഇയിലെ ​ഉമ്മുല്‍ഖുവൈനില്‍ പെര്‍ഫ്യൂം ഫാക്ടറിയില്‍ വൻ തീപിടിത്തം. ഉമ്മുല്‍ തൂബ് വ്യവസായ മേഖലയിലെ ഫാക്ടറിയിലാണ് അഗ്നിബാധ ഉണ്ടായത്. ശനിയാഴ്ച രാവിലെയാണ് ഫാക്ടറിയില്‍ തീ പടര്‍ന്നുപിടിച്ചത്. ഉടൻ സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകരും ഫയർഫോഴ്‌സും  മണിക്കൂറിലേറെ നീണ്ട ശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി.

   
UAE, Fire, Massive Fire, News, Business, Massive fire at a perfume factory in the UAE.


പരിസരങ്ങളിലെ സ്ഥാപനങ്ങളിലേക്ക് തീ പടരുന്നത് തടയാനായതിനാൽ വൻ അത്യാഹിതം ഒഴിവായി. ആളപായമുണ്ടായിരുന്നില്ല. തീപിടിത്തത്തെക്കുറിച്ച് ഓപറേഷൻ റൂമിൽ റിപോർട് ലഭിച്ചയുടൻ തന്നെ അഗ്‌നിശമന സേനാ യൂനിറ്റുകൾ ഫാക്ടറിയിലെത്തിയിരുന്നു. തീപിടിത്തത്തെ തുടര്‍ന്ന് കറുത്ത പുക പ്രദേശത്താകെ വ്യാപിച്ചിരുന്നു. കിലോമീറ്ററുകള്‍ അകലെ വരെ പുക ദൃശ്യമായിരുന്നു.

Keywords: UAE, Fire, Massive Fire, News, Business, Massive fire at a perfume factory in the UAE.
< !- START disable copy paste -->

Post a Comment