SWISS-TOWER 24/07/2023

അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തിലും തിളങ്ങി അഹാന കൃഷ്ണകുമാര്‍; 'തോന്നല്‍' കണ്ടത് പതിനാല് ലക്ഷത്തിലധികം പേര്‍, ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടംനേടി

 


ADVERTISEMENT

കൊച്ചി: (www.kvartha.com 01.11.2021) അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തിലും തിളങ്ങാന്‍ പറ്റുമെന്ന് തെളിയിക്കുകയാണ് മലയാളികളുടെ പ്രിയനടി അഹാന കൃഷ്ണകുമാര്‍. 'തോന്നല്‍' എന്ന പേരില്‍ ഒരു മ്യൂസിക് ആല്‍ബമാണ് അഹാന പുറത്തിറക്കിയത്. ആദ്യമായി സംവിധാനം ചെയ്ത മ്യൂസിക് ആല്‍ബം കണ്ടത് പതിനാല് ലക്ഷത്തിലധികം പേരാണ്. താരത്തിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ ആല്‍ബം മണിക്കൂറുകള്‍ക്കകം ട്രെന്‍ഡിംഗ് ലിസ്റ്റിലും ഇടംനേടി. 
Aster mims 04/11/2022

അമ്മയുടെ രുചിയൂറുന്ന കേകിന്റെ സ്വാദ് നാവിലെത്തിയ മകള്‍ സ്റ്റാര്‍ ഹോടെലില്‍ ആ പഴയ റെസിപി വീണ്ടും പരീക്ഷിക്കുന്നതാണ് തോന്നലിന്റെ കഥാതന്തു. ഷെഫായി അഹാന തന്നെയാണ് അഭിനയിച്ചിരിക്കുന്നത്. ഗോവിന്ദ് വസന്ത ഈണമൊരുക്കിയ ആല്‍ബത്തിന് വേണ്ടി ഷറഫുവാണ് വരികളെഴുതിയിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് ഹനിയ നഫിസയാണ്. ഛായാഗ്രഹണം നിമിഷ് രവി.

അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തിലും തിളങ്ങി അഹാന കൃഷ്ണകുമാര്‍; 'തോന്നല്‍' കണ്ടത് പതിനാല് ലക്ഷത്തിലധികം പേര്‍, ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടംനേടി


രാജീവ് രവിയുടെ സംവിധാനത്തിലുള്ള ചിത്രം 'ഞാന്‍ സ്റ്റീവ് ലോപ്പസി'ല്‍ 'അഞ്ജലി' എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഹാന സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട്  ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി എന്നീ ചിത്രങ്ങളിലും അഹാന നായികയായി അഭിനയിച്ചു. ഇനി നാന്‍സി റാണി, അടി എന്നിവയാണ് അഹാനയുടേതായി പുറത്തുവരാനുള്ള ചിത്രങ്ങള്‍.

 

Keywords:  News, Kerala, State, Kochi, Director, Actress, Entertainment, YouTube, Social Media, Finance, Business, Malayalam film actress Ahana Krishna Kumar first music album Thonnal released
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia