Follow KVARTHA on Google news Follow Us!
ad

എന്‍സിപി നേതാക്കള്‍ക്ക് 'കരിദിനം'; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ 1000 കോടിയുടെ ആസ്തി ആദായനികുതി വകുപ്പ് കണ്ടുകെട്ടി; നടപടി കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ് മുഖിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ

Maharashtra deputy CM Ajit Pawar's assets worth Rs 1,000 cr seized by Income Tax department#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മുംബൈ: (www.kvartha.com 02.11.2021) മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍ സി പി നേതാവുമായ അജിത് പവാറിന്റെ സ്വത്തുക്കള്‍ ആദായനികുതി വകുപ്പ് കണ്ടുകെട്ടി. 1000 കോടിക്ക് മുകളില്‍ മൂല്യമുള്ള സ്വത്തുക്കളാണ് 1998ലെ ബിനാമി പ്രോപര്‍ടി ട്രാന്‍സാക്ഷന്‍ നിയമ്രകാരം ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്. 

ദക്ഷിണ ഡെല്‍ഹിയില്‍ 20 കോടി വിലമതിക്കുന്ന ഫ്‌ലാറ്റ്, മുംബൈ നിര്‍മല്‍ ഹൗസിലുള്ള 25 കോടി വിലമതിക്കുന്ന മകന്‍ പാര്‍ത്ഥ പവാറിന്റെ ഓഫിസ്, 600 കോടി വിലമതിക്കുന്ന ജരന്ദേശ്വറിലെ പഞ്ചസാര ഫാക്ടറി, ഗോവയില്‍ 250 കോടിയുടെ റിസോര്‍ട്, 27 ഇടങ്ങളില്‍ 500 കോടിയോളം വിലമതിക്കുന്ന ഭൂമി എന്നിവയാണ് താല്‍ക്കാലികമായി കണ്ടുകെട്ടിയത്. ജരന്ദേശ്വറിലെ പഞ്ചസാര ഫാക്ടറി നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കണ്ടുകെട്ടിയതാണ്.

News, National, India, Maharashtra, Mumbai, NCP, Politics, Political party, Maharashtra deputy CM Ajit Pawar's assets worth Rs 1,000 cr seized by Income Tax department


താല്‍കാലികമായി കണ്ടുകെട്ടിയ സ്വത്തുകള്‍ നിയമപരമായി വാങ്ങിയതാണെന്ന് തെളിയിക്കാന്‍ അജിത് പവാറിന് മൂന്ന് മാസത്തെ സാവകാശം നല്‍കിയിട്ടുണ്ട്.

കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മറ്റൊരു മുതിര്‍ന്ന എന്‍ സി പി നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ അനില്‍ ദേശ് മുഖിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് അജിത് പവാറിനെതിരെ ആദായ നികുതി വകുപ്പ് നടപടി. 12 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ദേശ് മുഖിനെ അറസ്റ്റ് ചെയ്തത്. സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളെ തുടര്‍ന്ന് ഈ വര്‍ഷം ആദ്യം ദേശ് മുഖ് മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. 

Keywords: News, National, India, Maharashtra, Mumbai, NCP, Politics, Political party, Maharashtra deputy CM Ajit Pawar's assets worth Rs 1,000 cr seized by Income Tax department

Post a Comment