ഓച്ചിറ: (www.kvartha.com 05.11.2021) അധ്യാപകര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചു പൂട്ടി. കുലശേഖരപുരം ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള കുറങ്ങപ്പള്ളി ഗവ: വെല്‍ഫയര്‍ എല്‍ പി എസാണ് അടച്ചത്.
ഈ സ്‌കൂളില്‍ 4 അധ്യാപകരാണുള്ളത്. മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു അധ്യാപകയ്ക്ക് പനിയെ തുടര്‍ന്നുള്ള പരിശോധനയില്‍ കോവിഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് മറ്റ് അധ്യാപകരും കോവിഡ് ടെസ്റ്റ് ചെയ്യുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ച അധ്യാപകരുടെ കുടുബാംഗങ്ങളേയും കോവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് റിപോര്‍ട്.
അതേസമയം, സംസ്ഥാനത്ത് എട്ടാം ക്ലാസുകാരുടെ സ്‌കൂള്‍ ക്ലാസുകള്‍ തിങ്കളാഴ്ച്ച മുതല്‍ തുടങ്ങും. നേരത്തെ 15-ാം തീയതി മുതല്‍ തുടങ്ങാന്‍ ആയിരുന്നു തീരുമാനം. എന്നാല്‍ നാഷനല്‍ അചീവ്‌മെന്റ് സര്‍വേ ഈ മാസം 12 മുതല്‍ നടക്കുന്നതിനാല്‍ തീരുമാനം മാറ്റുകയായിരുന്നു. 3,5,8 ക്ലാസുകളെ അടിസ്ഥാനം ആക്കിയാണ് സര്‍വേ നടക്കുന്നത്. ഒമ്പത്, പ്ലസ് വണ്‍ ക്ലാസുകള്‍ 15 ന് തന്നെ ആണ് തുടങ്ങുന്നത്.
കോവിഡ് വ്യാപനം കാരണം ഒന്നര വര്‍ഷത്തിലേറെ നീണ്ട ഇടവേളക്ക് ശേഷം നവംബര്‍ ഒന്നു മുതലാണ് സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്നത്. 8, 9, പ്ലസ് വണ്‍ ഒഴികെ ബാക്കി ക്ലാസുകളാണ് അന്ന് തുടങ്ങിയത്.