Follow KVARTHA on Google news Follow Us!
ad

ഗതാഗത മന്ത്രി നടത്തിയ ചര്‍ച പരാജയം; പ്രഖ്യാപിച്ച പണിമുടക്കില്‍ മാറ്റമില്ല; വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ കെ എസ് ആര്‍ ടി സി ബസ് പണിമുടക്കിലേക്ക്

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Meeting,KSRTC,Strike,Kerala,
തിരുവനന്തപുരം: (www.kvartha.com 03.11.2021) കെ എസ് ആര്‍ ടി സിയിലെ ശമ്പള പരിഷ്‌കരണത്തില്‍ അംഗീകൃത യൂനിയനുകളുമായി ഗതാഗത മന്ത്രി ആന്റണി രാജു നടത്തിയ ചര്‍ച പരാജയം. ഇതോടെ വെള്ളിയാഴ്ചയും ശനിയാഴ്ചയും പ്രഖ്യാപിച്ച പണിമുടക്ക് നടത്താന്‍ തന്നെയാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം. വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ പണിമുടക്ക് ആരംഭിക്കും.

KSRTC buses on strike from midnight on Thursday, Thiruvananthapuram, News, Meeting, KSRTC, Strike, Kerala

ശമ്പള പരിഷ്‌കരണം നടപ്പാക്കാന്‍ ധനമന്ത്രിയുമായി വീണ്ടും കൂടിയാലോചന വേണമെന്ന് ഗതാഗതമന്ത്രി സംഘടനകളെ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം യൂനിയനുകളുമായി നേരത്തെ രണ്ട് തവണ നടത്തിയ ചര്‍ചയും പരാജയപ്പെട്ടിരുന്നു.

Keywords: KSRTC buses on strike from midnight on Thursday, Thiruvananthapuram, News, Meeting, KSRTC, Strike, Kerala.

Post a Comment