Follow KVARTHA on Google news Follow Us!
ad

വൃത്തി ഹീനമായ സാഹചര്യത്തില്‍ ഭക്ഷണപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതായി ആരോപണം; കോഴിക്കോട് മെഡികല്‍ കോളജില്‍ മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് സമീപം പ്രവര്‍ത്തിച്ചിരുന്ന കാന്റീന്‍ പൂട്ടി

Kozhikode Medical College canteen closed#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


കോഴിക്കോട്: (www.kvartha.com 03.11.2021) മെഡികല്‍ കോളജില്‍ മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് സമീപം പ്രവര്‍ത്തിച്ചിരുന്ന കാന്റീന്‍ അടച്ചുപൂട്ടി. വൃത്തി ഹീനമായ സാഹചര്യത്തിലാണ് ഭക്ഷണപദാര്‍ഥങ്ങള്‍
ഉപയോഗിക്കുന്നതെന്ന കാന്റീനെ കുറിച്ചുണ്ടായ ആരോപണം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രിന്‍സിപലിനോട് അടിയന്തരമായി അന്വേഷിച്ച് നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. 

News, Kerala, State, Kozhikode, Medical College, Food, Health Minister, Kozhikode Medical College canteen closed


അതിന്റെ അടിസ്ഥാനത്തില്‍ പ്രിന്‍സിപല്‍ അന്വേഷണം നടത്തുകയും ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കാന്റീന്‍ താത്ക്കാലികമായി അടയ്ക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധിച്ച് റിപോര്‍ട് നല്‍കാനും മന്ത്രി നിര്‍ദേശം നല്‍കി. ദിവസേന നൂറുകണക്കിന് പേര്‍ ഭക്ഷണം കഴിച്ചിരുന്ന കാന്റീനായിരുന്നു വൃത്തി ഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചത്.

Keywords: News, Kerala, State, Kozhikode, Medical College, Food, Health Minister, Kozhikode Medical College canteen closed

Post a Comment