'വീടിന്റെ മുകളിലത്തെ നിലയില്‍ നിന്ന് സീലിങ് തുളച്ച് കയറി വെടിയുണ്ടകളേറ്റു'; അമേരികയില്‍ മാവേലിക്കര സ്വദേശിയായ 19 കാരി വെടിയേറ്റ് മരിച്ചു


അലബാമ: (www.kvartha.com 30.11.2021) അമേരികയില്‍ മലയാളി പെണ്‍കുട്ടി വെടിയേറ്റ് മരിച്ചു. മാവേലിക്കര നിരണം സ്വദേശി മറിയം സൂസന്‍ മാത്യു(19) ആണ് മരിച്ചത്. തിരുവല്ല നോര്‍ത്ത് നിരണം ഇടപ്പള്ളിപറമ്പില്‍ ബോബന്‍ മാത്യു-ബിന്‍സി ദമ്പതികളുടെ മകളാണ്. ബിമല്‍, ബേസില്‍ എന്നിവരാണ് സഹോദരങ്ങള്‍. അലബാമയിലെ മോണ്ട്ഗോമറിലായിരുന്നു അപ്രതീക്ഷിതമായ സംഭവം. 

News, World, America, Shoot, Shoot dead, Girl, Police, Dead Body, Keralite 19 year old girl shot dead in USA


ഇവര്‍ താമസിച്ചിരുന്ന വീടിന്റെ മുകളിലത്തെ നിലയില്‍ നിന്ന് സീലിങ് തുളച്ചാണ് വെടിയുണ്ടകള്‍ പെണ്‍കുട്ടിയുടെ ശരീരത്തിലേറ്റതെന്നാണ് പറയുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരുന്നു. അക്രമികളെ സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പൊലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹം ലഭിച്ചാല്‍ അലബാമയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. മൃതദേഹം കേരളത്തിലെത്തിക്കാനും ശ്രമം നടക്കുന്നു. 

യുഎസില്‍ ഒരാഴ്ചക്കിടെ രണ്ടാമത്തെ മലയാളിയാണ് വെടിയേറ്റ് മരിക്കുന്നത്. ഡാലസില്‍ സാജന്‍ മാത്യു എന്നയാള്‍ കൊല്ലപ്പെട്ടതിന്റെ നടുക്കം മാറുംമുന്‍പേയാണ് അടുത്ത മരണം. 

Keywords: News, World, America, Shoot, Shoot dead, Girl, Police, Dead Body, Keralite 19 year old girl shot dead in USA

Post a Comment

Previous Post Next Post