Follow KVARTHA on Google news Follow Us!
ad

ജാമ്യനടപടികള്‍ പൂര്‍ത്തിയായി; സ്വപ്ന സുരേഷ് അമ്മയുടെയും അമ്മാവന്റെയും ആള്‍ ജാമ്യത്തില്‍ ജയില്‍മോചിതയാകും

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,
കൊച്ചി: (www.kvartha.com 05.11.2021) സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് അമ്മയുടെയും അമ്മാവന്റെയും ആള്‍ജാമ്യത്തില്‍ ജയില്‍മോചിതയാകും. എന്‍ഐഎ കോടതിയില്‍ സ്വപ്നയുടെ ജാമ്യ നടപടികള്‍ പൂര്‍ത്തിയായി. എന്‍ഐഎ കേസില്‍ ഹൈകോടതി കഴിഞ്ഞദിവസമാണ് സ്വപ്‌ന ഉള്‍പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ഒരു വര്‍ഷവും അഞ്ചുമാസവും പൂര്‍ത്തിയായ ശേഷമാണ് ഹൈകോടതി ജാമ്യം അനുവദിച്ചത്. ജാമ്യക്കാരുടെ ഭൂമിയുടെ കരമടച്ച രസീതാണ് കോടതിയില്‍ ഹാജരാക്കിയത്.

Kerala gold smuggling accused Swapna Suresh executes bond for bail, likely to be released soon, Kochi, News, Bail, High Court of Kerala, Gold, Smuggling, Kerala

ജാമ്യത്തിന് സ്വപ്ന 25 ലക്ഷം രൂപയുടെ ബോന്‍ഡ് തുക കെട്ടിവയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. കസ്റ്റംസ്, ഇഡി കേസുകളിലും സ്വപ്നയുടെ ജാമ്യ നടപടികള്‍ പുരോഗമിക്കുകയാണ്. തിരുവനന്തപുരത്ത് പൊലീസ് ചാര്‍ജ് ചെയ്ത കേസുകളിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതര കോടതികളിലെ നടപടികള്‍കൂടി പൂര്‍ത്തിയായാല്‍ പ്രതിക്ക് ജയില്‍ മോചിതയാകാം.

സ്വപ്ന ഇപ്പോള്‍ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിയുകയാണ്. സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത്, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി ആറു കേസുകളിലാണ് സ്വപ്നയെ റിമാന്‍ഡ് ചെയ്തത്. ഇതില്‍ എല്ലാ കേസുകളിലും ഇവര്‍ക്ക് കോടതികള്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്.

എല്ലാ കേസുകളിലെയും ജാമ്യ ഉപാധികള്‍ പാലിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ രേഖകള്‍ തിരുവനന്തപുരം കോടതിയില്‍ എത്തിച്ചാല്‍ മാത്രമേ ഇവര്‍ക്ക് പുറത്തിറങ്ങാനാവൂ. സ്വപ്നയ്ക്കൊപ്പം ജയിലിലായ സരിത് ഉള്‍പെടെയുള്ള പ്രതികളുടെ കോഫെപോസ കരുതല്‍ തടങ്കല്‍ കാലാവധി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ പുറത്തിറങ്ങാന്‍ സാധിക്കൂ.

Keywords: Kerala gold smuggling accused Swapna Suresh executes bond for bail, likely to be released soon, Kochi, News, Bail, High Court of Kerala, Gold, Smuggling, Kerala.

Post a Comment