മുണ്ടും വാരിക്കെട്ടി ഒരു തറ വില്ലനെപ്പോലെയാണ് താരം പെരുമാറിയത്, വനിതകളോട് അസഭ്യമായി പെരുമാറിയതിന് ജോജു എന്ന ക്രിമിനലിനെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്നും കെ സുധാകരന്‍

 


തിരുവനന്തപുരം: (www.kvartha.com 01.11.2021)  മുണ്ടും വാരിക്കെട്ടി ഒരു തറ വില്ലനെപ്പോലെയാണ് താരം പെരുമാറിയത്, വനിതകളോട് അസഭ്യമായി പെരുമാറിയതിന് ജോജു എന്ന ക്രിമിനലിനെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്നും കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. ജനങ്ങളേയും സമൂഹത്തേയും ബോധ്യപ്പെടുത്താന്‍ സാധിക്കുന്ന ഒരു നടപടിയായിരിക്കണം അതെന്ന് ആവശ്യപ്പെടുകയാണെന്നും സുധാകര്‍ പറഞ്ഞു.

മുണ്ടും വാരിക്കെട്ടി ഒരു തറ വില്ലനെപ്പോലെയാണ് താരം പെരുമാറിയത്, വനിതകളോട് അസഭ്യമായി പെരുമാറിയതിന് ജോജു എന്ന ക്രിമിനലിനെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്നും കെ സുധാകരന്‍


കൊച്ചിയില്‍ ഇന്ധന വില വര്‍ധനവിനെതിരെ നടന്ന കോണ്‍ഗ്രസ് സമരത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനമാണ് സുധാകരന്‍ നടത്തിയത്. ജനകീയ സമരത്തിനിടെ നടന്‍ നടത്തിയ പ്രതിഷേധം ഖേദകരമാണെന്ന് പറഞ്ഞ നേതാവ് സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകണമെന്നും ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിന്റെ വനിതാ പ്രവര്‍ത്തകര്‍ താരത്തിനെതിരെ പരാതി നല്‍കാന്‍ പോവുകയാണെന്നും അതില്‍ നടപടിയുണ്ടായില്ലെങ്കില്‍ കേരളം നാളെ അതിരൂക്ഷമായ സമരം കാണേണ്ടി വരുമെന്നും' സുധാകരന്‍ മുന്നറിയിപ്പുനല്‍കി.

കോണ്‍ഗ്രസിന്റെ വികാരം മാത്രമല്ല, ഒരു സമൂഹത്തിന്റെ വികാരമാണ്, ഒരു ജനതയുടെ വികാരമാണ്. ആ വികാരം പ്രകടിപ്പിക്കാന്‍ ഒരു ജനാധിപത്യ രാജ്യത്ത് അവകാശമില്ലെങ്കില്‍ പിന്നെ എന്താണ് അവകാശമെന്നും സുധാകരന്‍ ചോദിക്കുന്നു. ഇത്രയും വലിയ അനീതി കാണിക്കുന്ന ഒരു സര്‍കാരിനെതിരെ പ്രതിഷേധിക്കാന്‍ ഒരു മണിക്കൂര്‍ റോഡ് ബ്ലോക് ചെയ്യുന്നത് ജനധിപത്യ സംവിധാനത്തില്‍ സ്വാഭാവികമാണ്. എന്തൊക്കെ അസഭ്യങ്ങളാണ് അദ്ദേഹം വിളിച്ചു കൂവിയതെന്ന് കണ്ടതാണ് എന്നും സുധാകരന്‍ പറഞ്ഞു.

മുണ്ടും വാരിക്കെട്ടി ഒരു തറ വില്ലനെപ്പോലെ അദ്ദേഹം പോവുകയാണ്. പ്രവര്‍ത്തകരോട് പ്രത്യേകിച്ചും വനിതകളോട് അസഭ്യമായി പെരുമാറിയതിന് ജോജു എന്ന ക്രിമിനലിനെതിരെ പൊലീസ് നടപടി സ്വീകരിക്കണം. ജനങ്ങളേയും സമൂഹത്തേയും ബോധ്യപ്പെടുത്താന്‍ സാധിക്കുന്ന ഒരു നടപടിയായിരിക്കണം അതെന്ന് ആവശ്യപ്പെടുകയാണ്, സുധാകര്‍ പറഞ്ഞു.

അതേസമയം ജോജുവിന്റെ വാഹനം തകര്‍ത്ത സംഭവത്തില്‍ സുധാകരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ന്യായീകരിച്ചു. എന്തുകൊണ്ടാണ് തകര്‍ത്തത്, അദ്ദേഹം സമരക്കാര്‍ക്ക് നേരെ ചീറി പാഞ്ഞതുകൊണ്ടല്ലെ. ഒരുപാട് വാഹനങ്ങള്‍ ഉണ്ടായിരുന്നു. ഏതെങ്കിലും ഒന്നിന്റെ ചില്ല് പൊടിഞ്ഞോ. അക്രമിയുടെ കാറ് തകര്‍ത്തെങ്കില്‍ അത് ഒരു ജനരോക്ഷത്തിന്റെ ഭാഗമല്ലെ. അത് സ്വാഭാവീകമായ പ്രക്രിയയാണ്. അത്ഭുതമില്ല, സുധാകരന്‍ വിശദീകരിച്ചു.

Keywords:  K Sudhakaran calls on police to take action against Joju for 'indecent treatment of women', Thiruvananthapuram, News, Politics, K Sudhakaran, Criticism, Protesters, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia