Follow KVARTHA on Google news Follow Us!
ad

വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ലെന്ന് പരാതി; പരീക്ഷാഭവനില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ മിന്നല്‍പരിശോധന; ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ്

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍ Thiruvananthapuram,News,Education,Phone call,Minister,Inspection,Complaint,Kerala,
തിരുവനന്തപുരം: (www.kvartha.com 02.11.2021) പരീക്ഷാഭവനില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ മിന്നല്‍പരിശോധന. മന്ത്രിയുടെ അപ്രതീക്ഷിത വരവില്‍ ഞെട്ടി ഉദ്യോഗസ്ഥര്‍. പരീക്ഷാഭവനില്‍ വിളിക്കുന്ന അപേക്ഷകര്‍ക്കും പരാതിക്കാര്‍ക്കും വേണ്ട വിവരങ്ങള്‍ ലഭിക്കുന്നില്ലെന്നും പലപ്പോഴും റിസപ്ഷനില്‍ വിളിച്ചാല്‍ ഫോണെടുക്കുന്നില്ലെന്നുമുള്ള പരാതി ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് മന്ത്രി പരീക്ഷാഭവനില്‍ മിന്നല്‍പരിശോധന നടത്തിയത്.

Inspection by the minister V Sivankutty at Pareeksha Bhavan, Thiruvananthapuram, News, Education, Phone call, Minister, Inspection, Complaint, Kerala

റിസപ്ഷനിലുണ്ടായ ജീവനക്കാരോട് മന്ത്രി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. മന്ത്രി എത്തിയതറിഞ്ഞ് റിസപ്ഷനില്‍ എത്തിയ ഉന്നത ഉദ്യോഗസ്ഥരോട് തനിക്ക് ലഭിച്ച പരാതികള്‍ മന്ത്രി ചൂണ്ടിക്കാട്ടി. അപേക്ഷകരുടെയും പരാതിക്കാരുടെയും ഫോണ്‍ അറ്റെന്‍ഡ് ചെയ്യാന്‍ കൂടുതല്‍ ആളുകളെ നിയോഗിക്കണമെന്നും വേണ്ടിവന്നാല്‍ കൂടുതല്‍ ടെലിഫോണ്‍ ലൈനുകള്‍ ഇതിനായി ഉപയോഗിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

ഇത്തരത്തിലുള്ള പരാതി ഇനി ഉണ്ടാകരുതെന്നും അതിനു വേണ്ട നടപടികള്‍ കൈകൊള്ളണമെന്നും മന്ത്രി ഉദ്യോഗസ്ഥരോടു പറഞ്ഞു. വേണ്ട നടപടികള്‍ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ മന്ത്രിക്ക് ഉറപ്പു നല്‍കി. റിസപ്ഷനും പരിസരപ്രദേശങ്ങളും വൃത്തിയാക്കണമെന്ന നിര്‍ദേശം കൂടി നല്‍കിയാണ് മന്ത്രി മടങ്ങിയത്.

Keywords: Inspection by the minister V. Sivankutty at Pareeksha Bhavan, Thiruvananthapuram, News, Education, Phone call, Minister, Inspection, Complaint, Kerala.


Post a Comment