Follow KVARTHA on Google news Follow Us!
ad

ശ്രീനഗര്‍ -ശാര്‍ജ വിമാന സെര്‍വീസ്: പാകിസ്താനോട് വ്യോമപാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഡ്യ

India requests Pakistan to let Srinagar-Sharjah flight use its airspace#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com 05.11.2021) ശ്രീനഗര്‍ -ശാര്‍ജ വിമാന സെര്‍വീസിന് പാകിസ്താനോട് വ്യോമപാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഡ്യ. ഈ വിമാനത്തില്‍ യാത്ര ചെയ്യാന്‍ ടികെറ്റ് ബുക് ചെയ്തവരുടെ താല്‍പര്യം പരിഗണിക്കണമെന്ന് പാകിസ്താനോട് ഇന്‍ഡ്യ ആവശ്യപ്പെട്ടു. 

കശ്മീരിലെ ശ്രീനഗറില്‍ നിന്നും യു എ ഇയിലെ ശാര്‍ജയിലേക്കുള്ള ഗോ ഫസ്റ്റ് വിമാനത്തിന് പാക് വ്യോമപാത വഴി പോകാനുള്ള അനുമതിക്കായി നയതന്ത്ര വഴികള്‍ തേടുന്നുവെന്നാണ് വ്യോമയാന വൃത്തങ്ങള്‍ പറയുന്നത്. കഴിഞ്ഞമാസം കശ്മീര്‍ സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഈ സെര്‍വീസ് ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ ഒക്ടോബര്‍ 23 മുതലാണ് സെര്‍വീസ് ആരംഭിച്ചത്. 

News, National, India, New Delhi, Travel, Transport, Flight, UAE, Sharjah, Pakistan, India requests Pakistan to let Srinagar-Sharjah flight use its airspace


ഒക്ടോബര്‍ 31 വരെ ഈ സെര്‍വീസ് പാകിസ്താന്‍ വ്യോമപാത വഴിയായിരുന്നു. എന്നാല്‍ ചൊവ്വാഴ്ച പാകിസ്താന്‍ തങ്ങളുടെ വ്യോമപാത കാരണങ്ങള്‍ അറിയിക്കാതെ ഈ സെര്‍വീസിന് നിഷേധിക്കുകയായിരുന്നു. 12 വര്‍ഷത്തിന് ശേഷമാണ് യു എ ഇയിലേക്ക് ശ്രീനഗറില്‍ നിന്നും നേരിട്ട് വിമാന സെര്‍വീസ് ആരംഭിച്ചത്.

പാകിസ്താന്‍ വ്യോമ പാത നിഷേധിച്ചതോടെ 45 മിനുട് കൂടുതല്‍ പറന്ന്, ഗുജറാത് വഴിയാണ് ഇപ്പോള്‍ ഗോ ഫസ്റ്റ് വിമാനം ശാര്‍ജയിലേക്ക് സെര്‍വീസ് നടത്തുന്നത്. ഇതിനാല്‍ തന്നെ ടികെറ്റ് ചാര്‍ജും വര്‍ധിപ്പിക്കേണ്ടിവരും എന്നാണ് ഗോ ഫസ്റ്റ് എയര്‍ അധികൃതര്‍ നല്‍കുന്ന സൂചന. 

ഒക്ടോബര്‍ 23 മുതല്‍ 31 വരെ ഈ സെര്‍വീസ് നടത്തിയപ്പോള്‍ ഒരു പ്രശ്‌നവും ഉണ്ടാക്കാത്ത പാകിസ്താന്‍ പിന്നീട് എന്താണ് പ്രശ്‌നം ഉണ്ടായതെന്ന് പാകിസ്താന്‍ വ്യക്തമാക്കേണ്ടതുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. നയതന്ത്ര വഴിയിലൂടെ പ്രശ്‌നം പരിഹരിക്കപ്പെടും എന്ന വിശ്വാസത്തിലാണ് ഗോ ഫസ്റ്റ് എയര്‍. അതിനാല്‍ തന്നെ ഔദ്യോഗിക പ്രസ്താവനയൊന്നും ഇവര്‍ ഇറക്കിയിട്ടില്ല.

അതേസമയം, വ്യോമപാത നിഷേധിച്ച സംഭവത്തില്‍ വിശദീകരണവുമായി പാകിസ്താന്‍ രംഗത്ത് എത്തിട്ടുണ്ട്. കശ്മീരില്‍ നിന്നും പുറപ്പെടുന്ന അന്താരാഷ്ട്ര സെര്‍വീസുകള്‍ക്ക് പാക് വ്യോമപാത അനുവദിക്കേണ്ടതില്ലെന്നാണ് തീരുമാനമെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 

Keywords: News, National, India, New Delhi, Travel, Transport, Flight, UAE, Sharjah, Pakistan, India requests Pakistan to let Srinagar-Sharjah flight use its airspace

Post a Comment