7 മണിക്കൂറോളം മിടിക്കുന്ന ആ ഹൃദയം തണുപ്പില്‍; മരിച്ചെന്ന് കരുതി ഫ്രീസറില്‍ സൂക്ഷിച്ച 'മൃതദേഹം' പുറത്തെടുത്തത് 'ജീവനോടെ'; ഡോക്ടര്‍മാരുടെ അനാസ്ഥയ്ക്കെതിരെ പരാതിയുമായി ബന്ധുക്കള്‍, വീഡിയോ
Nov 21, 2021, 15:21 IST
ADVERTISEMENT
ലക്നൗ: (www.kvartha.com 21.11.2021) മരിച്ചെന്ന് കരുതി ഏഴ് മണിക്കൂറോളം മോര്‍ചറിയിലെ ഫ്രീസറില്‍ സൂക്ഷിച്ച യുവാവിന്റെ 'മൃതദേഹ'ത്തിന് ജീവനുണ്ടെന്ന് കണ്ടെത്തല്‍. മൊറാദാബാദ് ജില്ലാ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം. റോഡ് അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച 40 കാരനാണ് ദാരുണാനുഭവം. ഡോക്ടര്‍മാരുടെ അനാസ്ഥക്കെതിരെ പരാതി നല്‍കിയതായി ബന്ധുക്കള്‍ പറഞ്ഞു.
വ്യാഴാഴ്ച രാത്രി ബൈക് ഇടിച്ചതിനെ തുടര്‍ന്നാണ് ഇലക്ട്രീഷനായ ശ്രീകേഷ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് യുവാവ് മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മൃതദേഹം മോര്‍ചറിയിലെ ഫ്രീസറിലേക്ക് മാറ്റുകയും ചെയ്തു.
പിന്നാലെ പോസ്റ്റ്മോര്‍ടെത്തിനായി ബന്ധുക്കള്‍ സമ്മതപത്രം എഴുതി നല്കി. ഏഴുമണിക്കൂറിന് ശേഷം പൊലീസിന്റെ സാന്നിധ്യത്തില്‍ പുറത്തെടുത്തപ്പോള്‍ മൃതദേഹത്തിന് അനക്കമുള്ളതായി കുമാറിന്റെ ഭാര്യാസഹോദരി ശ്രദ്ധിക്കുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. വീഡിയോയില്‍ അദ്ദേഹം മരിച്ചിട്ടില്ലെന്നും ശ്വസിക്കുന്നുണ്ടെന്നും പറയുന്നത് കേള്‍ക്കാം. നിലവില്‍ മീററ്റിലെ ആശുപത്രിയിലെ ചികിത്സയിലാണ് കുമാര്‍.
'എമര്‍ജെന്‍സി മെഡികല്‍ ഓഫിസെര്‍ വെളുപ്പിന് മൂന്നുമണിക്ക് പരിശോധിച്ചപ്പോള്‍ അദ്ദേഹത്തിന് ഹൃദയമിടിപ്പ് ഉണ്ടായിരുന്നില്ല. നിരവധി തവണ അദ്ദേഹത്തെ പരിശോധിച്ച് നോക്കിയിരുന്നു. തുടര്‍ന്ന് മരിച്ചതായി അറിയിച്ചു. രാവിലെ പൊലീസും ബന്ധുക്കളും നോക്കിയപ്പോള്‍ അദ്ദേഹത്തിന് ഹൃദയമിടിപ്പുണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. ജീവന് രക്ഷിക്കുന്നതിനാണ് മുന്‍ഗണന' -മൊറാദാബാദ് ചീഫ് മെഡികല്‍ സൂപ്രണ്ട് ഡോ. ശിവ സിങ് പറഞ്ഞു.
Keywords: News, National, India, Lucknow, Uttar Pradesh, Dead Body, Accident, Police, Family, Complaint, Doctor, In mortuary freezer for 7 hours, ‘dead’ man returns to life in UP's Moradabad#Watch: Seven hours after being kept in a #mortuary freezer, UP man came out alive, confounding medical staff.#DeadOrAlive pic.twitter.com/2LXO2ZM4MA
— TOI Bareilly (@TOIBareilly) November 21, 2021
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

