പിതാവ് ഓടിച്ച കാറിനടിയില്‍പ്പെട്ട് 4 വയസുകാരന് ദാരുണാന്ത്യം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്


ഹൈദരാബാദ്: (www.kvartha.com 23.11.2021) പിതാവ് ഓടിച്ച കാറിനടിയില്‍പ്പെട്ട് നാലുവയസുകാരന് ദാരുണാന്ത്യം. എല്‍ബി നഗറില്‍ ഞായറാഴ്ചയാണ് പരിസരവാസികളെ ഞെട്ടിപ്പിച്ച സംഭവം. മന്‍സൂറാബാദിലെ താമസസമുച്ചയത്തിന് പുറത്ത് കളിക്കുകയായിരുന്നു സാത്വിക് ആണ് മരിച്ചത്. ഇവിടെ സെക്യൂരിറ്റിയായി ജോലി ചെയ്യുന്ന പിതാവ് ലക്ഷ്മണായിരുന്നു അപകട സമയത്ത് വാഹനമോടിച്ചത്. 

News, National, India, Hyderabad, Car, Child, Death, Crime, Police, Car accident, Vehicles, Hyderabad child died after car driven by father accidentally runs him over


സമുച്ചയത്തിന് പുറത്തുള്ള ലെയ്‌നില്‍ പാര്‍ക് ചെയ്ത എസ് യു വിയിലായിരുന്നു ലക്ഷ്മണ്‍ ഉണ്ടായിരുന്നത്. ഇതിനിടെ മറ്റൊരു കുട്ടിയോടൊപ്പം സാത്വിക് കളിക്കാനായി ഗേറ്റിന് പുറത്തേക്ക് ഓടിയെത്തി. കാറിന്റെ പിറകിലേക്ക് ഓടിയ സാത്വിക് ഉടന്‍ തന്നെ തിരിച്ച് മുന്നിലെത്തി. എന്നാല്‍ ഇത് കാണാതെ ലക്ഷ്മണ്‍ കാര്‍ മുന്നോട്ടെടുത്തതോടെ കുഞ്ഞ് കാറിന്റെ അടിയില്‍ പെടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അപാര്‍ട്‌മെന്റിലെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞു.

ഉടന്‍ തന്നെ പരിഭ്രാന്തിയോടെ കാര്‍ നിര്‍ത്തി സാത്വികിനെയുമെടുത്ത് ലക്ഷ്മണ്‍ അപാര്‍ട്‌മെന്റിനുള്ളിലേക്ക് ഓടുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ഗുരുതരമായി പരിക്കേറ്റ സാത്വികിനെ ഉടനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ എല്‍ബി നഗര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Keywords: News, National, India, Hyderabad, Car, Child, Death, Crime, Police, Car accident, Vehicles, Hyderabad child died after car driven by father accidentally runs him over

Post a Comment

Previous Post Next Post