ഭാര്യയുടെ നേർക്ക് ഭർത്താവ് തീ കൊളുത്തിയതായി പരാതി; 'സംഭവം കുടുംബ വഴക്കിനെ തുടർന്ന്'

പാലക്കാട്: (www.kvartha.com 23.11.2021) ഷൊർണൂരിൽ യുവതിയെ ഭർത്താവ് കൊളുത്തിയതായി പരാതി. കുടുംബ വഴക്കിനെ തുടർന്നായിരുന്നു സംഭവമെന്നാണ് പറയുന്നത്. പൊള്ളലേറ്റ കൂനത്തറ പാലയ്ക്കൽ സ്വദേശി ലക്ഷ്മിയെ തൃശൂർ മെഡികൽ കോളജിൽ പ്രവേശിപ്പിച്ചു.

Kerala, News, Complaint, Police, Case, Burnt, Fire, Husband, Wife, hospital,  Husband set fire on wife in Shornur, Palakkad.


ലക്ഷ്മിയുടെ ആരോഗ്യാവസ്ഥ അതീവ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. തീ കൊളുത്തുന്നതിനിടയിൽ ഭർത്താവ് ഹേമചന്ദ്രനും പൊള്ളലേറ്റു. ഇയാളും ചികിത്സയിലാണ്.

സംഭവത്തിൽ പൊലീസ് കേസെടുത്തു. എന്നാൽ ഹേമചന്ദ്രനും ചികിത്സയിൽ ആയതിനാൽ ഇരുവരുടെയും ആരോഗ്യ നില മെച്ചപ്പെട്ടതിന് ശേഷമായിരിക്കും തുടർ നടപടികൾ.

Keywords: Kerala, News, Complaint, Police, Case, Burnt, Fire, Husband, Wife, hospital,  Husband set fire on wife in Shornur, Palakkad.
< !- START disable copy paste -->

Post a Comment

Previous Post Next Post