മണ്ണിടിലിച്ചിലിനെ തുടര്‍ന്ന് 40 ലക്ഷം രൂപയുടെ വീട് അപകടാവസ്ഥയില്‍; കുടുംബത്തെ മാറ്റി പാര്‍പിച്ചു


മലയിന്‍കീഴ്: (www.kvartha.com 30.11.2021) കനത്ത മഴയില്‍ അടിമണ്ണ് ഒലിച്ചുപോയതോടെ വീടുകള്‍ അപകടാവസ്ഥയില്‍. 50 അടി ഉയരവും 100 മീറ്ററിലേറെ നീളവുമുള്ള കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തി ഇടിഞ്ഞതോടെയാണ് അപകടത്തിലായത്. വീട്ടുകാരെയും സമീപത്തുള്ളവരെയും മാറ്റി പാര്‍പിച്ചു. 

പ്രവാസിയും കോട്ടയം സ്വദേശിയുമായ കോടങ്കണ്ടത്ത് വര്‍ഗീസ് ചാക്കോ, ഉദയഗിരിയില്‍ സി ഗോപിനാഥ് എന്നിവരുടെ വീടുകളാണ് കുഴപ്പത്തിലായത്. സമീപത്തെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സംരക്ഷണ ഭിത്തിയും സമീപത്തെ ആറുവീടുകളും ഇതേ ഭീഷണിയിലാണ്. റവന്യൂ, അഗ്നിരക്ഷാസേന, പൊലീസ് അധികൃതര്‍ സ്ഥലത്തെത്തി. സംഭവത്തില്‍ കലക്ടര്‍ റിപോര്‍ട് തേടി.

News, Kerala, State, Thiruvananthapuram, Rain, House, Family, House in danger due to landslide in Malayinkeezh


ഒന്നര വര്‍ഷം മുമ്പാണ് പ്രവാസിയായ ചാക്കോ മൂന്ന് സെന്റ് സ്ഥലവും ഇരുനില വീടും 40 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയത്. ഇയാളുടെ വീടിന്റെ പിറകുവശത്തെ കോണ്‍ക്രീറ്റ് ഭിത്തിയും മതിലും കക്കൂസും തകര്‍ന്നു. ഞായറാഴ്ച അര്‍ധരാത്രി വലിയ ശബ്ദം കേട്ടതോടെ കുടുംബം പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. പിറ്റേന്ന് തൊഴിലാളികളുടെ സഹായത്തോടെയാണ് സാമഗ്രികള്‍ സുരക്ഷിതമായി പുറത്തെത്തിച്ചത്. ഗോപിനാഥന്‍ നായരുടെ വീടിന് ചേര്‍ന്നുള്ള ഭാഗവും മണ്ണിടിഞ്ഞു. 

Keywords: News, Kerala, State, Thiruvananthapuram, Rain, House, Family, House in danger due to landslide in Malayinkeezh

Post a Comment

Previous Post Next Post