അട്ടപ്പാടിയില്‍ കനത്തമഴ തുടരുന്നു; മന്ദംപൊട്ടി തോട് കരകവിഞ്ഞതിനാല്‍ ചുരം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം; മലവെള്ളപ്പാച്ചിലിന് സാധ്യതയെന്ന് മുന്നറിയിപ്പ്
Nov 4, 2021, 21:41 IST
പാലക്കാട്: (www.kvartha.com 04.11.2021) അട്ടപ്പാടിയില്‍ കനത്തമഴ തുടരുന്നു. മന്ദംപൊട്ടി തോട് കരകവിഞ്ഞതിനാല്‍ ചുരം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണമേര്‍പെടുത്തി. മലവെള്ളപ്പാച്ചിലിന് സാധ്യതയുണ്ടെന്നും റവന്യൂ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
കനത്ത മഴയില്‍ തോടുകള്‍ കരകവിഞ്ഞാല്‍ താഴ്ന്ന പ്രദേശങ്ങളിലെ വീടുകള്‍ വെള്ളത്തിലാകും. കഴിഞ്ഞ പ്രാവശ്യം മുപ്പതിലധികം കുടുംബങ്ങളെയാണ് വെള്ളം കയറിയതിനെ തുടര്‍ന്ന് മാറ്റിപ്പാര്‍പിക്കേണ്ട സാഹചര്യമുണ്ടായത്. എന്നാല്‍ പാലക്കാട് നഗരത്തില്‍ കനത്ത മഴയുടെ സാഹചര്യമില്ല, മൂടിക്കെട്ടിയ അന്തരീക്ഷമാണുള്ളത്.
Keywords: Heavy rain in Attappadi, Palakkad, News, Rain, Warning, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.