റോഡ് പണിയാന്‍ അറിയില്ലെങ്കില്‍ എന്‍ജിനീയര്‍മാര്‍ രാജിവച്ചുപോകണം; വിമര്‍ശിച്ച് ഹൈകോടതി

കൊച്ചി: (www.kvartha.com 25.11.2021) നന്നായി റോഡ് പണിയാന്‍ അറിയില്ലെങ്കില്‍ എന്‍ജിനീയര്‍മാര്‍ ജോലി രാജി വച്ചു പോകുന്നതാണ് നല്ലതെന്ന് ഹൈകോടതി. കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് ഹൈകോടതിയുടെ ഈ വിമര്‍ശനം. 

കഴിവുള്ള നിരവധി എന്‍ജിനീയര്‍മാര്‍ പുറത്തു നില്‍ക്കുമ്പോള്‍ ഇത്തരക്കാര്‍ രാജിവച്ചു അവര്‍ക്ക് അവസരം നല്‍കുകയാണു വേണ്ടതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. നല്ല റോഡുകള്‍ ജനങ്ങളുടെ ആവശ്യമാണെന്ന് എന്തുകൊണ്ടാണു തിരിച്ചറിയാത്തതെന്നും അദ്ദേഹം ചോദിച്ചു.

HC slams engineers for the deplorable state of roads in state, Kochi, News, Criticism, Road, High Court of Kerala, Engineers, Kerala

കഴിഞ്ഞ വര്‍ഷം കോടതി ഇടപെട്ടു നിര്‍മാണം നടത്തിയ റോഡുകള്‍ മാസങ്ങള്‍ക്കകം തന്നെ തകര്‍ന്നുവെന്നും അവ വീണ്ടും പണിയേണ്ട അവസ്ഥയിലാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം റോഡുകള്‍ തകര്‍ന്നാല്‍ അടിയന്തരമായി നന്നാക്കുന്നതിനുള്ള സംവിധാനം കൊച്ചി നഗരസഭയ്ക്കു കീഴില്‍ ഇല്ലെന്നു കൊച്ചി നഗരസഭയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതിനോടും കടുത്ത വിമര്‍ശനമാണു കോടതി ഉയര്‍ത്തിയത്. ന്യായീകരണങ്ങളല്ല പുതിയ ആശയങ്ങള്‍ നടപ്പാക്കുകയാണു വേണ്ടതെന്നു കോടതി വ്യക്തമാക്കി.

സംസ്ഥാനത്തു വിവിധ വകുപ്പുകള്‍ നടത്തിയിട്ടുള്ള റോഡുകളുടെ അറ്റകുറ്റ പണിയുടെ  വിശദാംശങ്ങള്‍ അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. റോഡുകള്‍ കൃത്യമായി നന്നാക്കിയില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കാന്‍  ഉത്തരവിട്ടിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു. 

ഉത്തരവുകള്‍ നടപ്പാക്കാത്തതിനെയും കോടതി വിമര്‍ശിച്ചു. കൊച്ചിയിലെ റോഡുകളിലുള്ള അനധികൃത കേബിളുകള്‍ ഉടനടി നീക്കം ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Keywords: HC slams engineers for the deplorable state of roads in state, Kochi, News, Criticism, Road, High Court of Kerala, Engineers, Kerala.

Post a Comment

Previous Post Next Post