ദയവായി സംഘ പരിവാരങ്ങൾ മകളുടെ വിവാഹത്തിൽ പങ്കെടുകരുതെന്ന് കർഷക നേതാവ്; കല്യാണക്കുറി വൈറലായി


ചണ്ഡിഗഡ്: (www.kvartha.com 25.11.2021) വിവാഹ ചടങ്ങില്‍ ബിജെപി, ആര്‍എസ്എസ്, ജെജെപി പ്രവര്‍ത്തകര്‍ക്ക് അനുമതിയില്ലെന്ന കര്‍ഷക നേതാവിന്റെ മകളുടെ കല്ല്യാണ ക്ഷണക്കത്ത് വൈറലാകുന്നു. ഹരിയാന സ്വദേശിയായ വിശ്വവീര്‍ ജാട് മഹാസഭ ദേശീയ പ്രസിഡന്റും ജയ് ജവാന്‍ ജയ് കിസാന്‍ മസ്ദൂര്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ രാജേഷ് ധങ്കാര്‍ ആണ് കാര്‍ഷിക നിയമങ്ങളോട് വ്യത്യസ്തമായ രീതിയില്‍ എതിര്‍പ് പ്രകടിപ്പിച്ചത്. 

ഈ വര്‍ഷം ഡിസംബര്‍ ഒന്നാം തിയതി നടക്കുന്ന മകളുടെ വിവാഹ ചടങ്ങിലേക്ക് ബിജെപി, ആര്‍എസ്എസ്, ജെജെപി പ്രവര്‍ത്തകര്‍ വരരുത് എന്നാണ് ക്ഷണക്കത്തില്‍ വ്യക്തമാക്കുന്നത്. വാര്‍ത്ത ഏജന്‍സി യു എന്‍ ഐയുടെ റിപോര്‍ട് പ്രകാരം വിവാദ കാര്‍ഷിക ബിലുകള്‍ പിന്‍വലിച്ചതിന് ശേഷവും വലിയ രാഷ്ട്രീയ ആഹ്വാനമാണ് ഈ വിവാഹ ക്ഷണക്കത്ത് എന്നാണ് പറയുന്നത്. 

News, National, India, Politics, Political party, Marriage, BJP, RSS, Haryana: Man prohibits BJP, RSS, JJP, Leaders from attending his daughter's wedding


അടുത്തിടെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയിരുന്നു.  എന്നാല്‍ ഇപ്പോള്‍ വൈറലായ കത്ത് മോദിയുടെ പ്രഖ്യാപനത്തിന് മുന്‍പ് തയ്യാറാക്കിയതാണ്. കാര്‍ഷിക ബിലിനെ എതിര്‍ത്ത് ഹരിയാനയിലെ ബിജെപി-ജെജെപി സഖ്യ സര്‍കാരിനെതിരെ കഴിഞ്ഞ ഒരു വര്‍ഷമായി സമരം നടത്തുന്ന സംയുക്ത കര്‍ഷ മുന്നണിയില്‍ അംഗമാണ് ജയ് ജവാന്‍ ജയ് കിസാന്‍ മസ്ദൂര്‍ കോണ്‍ഗ്രസ്.

News, National, India, Politics, Political party, Marriage, BJP, RSS, Haryana: Man prohibits BJP, RSS, JJP, Leaders from attending his daughter's wedding


എന്നാല്‍ പുതിയ പ്രഖ്യാപനത്തിന് ശേഷവും തന്റെ മകളുടെ വിവാഹ കത്തില്‍ എഴുതിയതില്‍ നിന്നും പിന്നോട്ടില്ലെന്നാണ് രാജേഷ് ധങ്കാര്‍ പറയുന്നത്. നിയമങ്ങള്‍ ഔദ്യോഗികമായി പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്നും അതിന്റെ പ്രതിഷേധം നടത്തുമെന്നുമാണ് രാജേഷ് ധങ്കാര്‍ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞത്.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് ഔദ്യോഗികമായി നടപ്പിലാക്കാനുള്ള ബില്‍ വരുന്ന ശൈത്യകാല പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നാണ് റിപോര്‍ട്.

Keywords: News, National, India, Politics, Political party, Marriage, BJP, RSS, Haryana: Man prohibits BJP, RSS, JJP, Leaders from attending his daughter's wedding

Post a Comment

Previous Post Next Post