Follow KVARTHA on Google news Follow Us!
ad

'കേന്ദ്രത്തിന്റേത് പോകെറ്റടിക്കാരന്റെ ന്യായം'; കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി

Finance Minister says Kerala will not reduce fuel tax #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 04.11.2021) കേരളം ഇന്ധന വിലയിൽ ഏർപെടുത്തിയിരിക്കുന്ന മൂല്യവർധിത നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കേന്ദ്രം എക്‌സൈസ് നികുതി കുറച്ചതിന് ആനുപാതികമായി കുറവുണ്ടെന്നും അതിനാല്‍ ഇനി സംസ്ഥാനം ഇന്ധന വില കുറയ്ക്കില്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ച കേന്ദ്ര സർകാരിന്റെ നടപടി പോകെറ്റടിക്കാരന്റെ ന്യായം പോലെയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. കേന്ദ്ര സർകാർ മുഖം രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും ധനമന്ത്രി ആരോപിച്ചു.
                              
News, Kerala, Thiruvananthapuram, Minister, Finance, Petrol, Petrol Price, Cash, Prize, State, Central Government, Central, Finance Minister says Kerala will not reduce fuel tax.

സംസ്ഥാനങ്ങള്‍ക്ക് നികുതി കുറയ്ക്കുന്നതിന് പരിധിയുണ്ടെന്നും കേന്ദ്രം വില കുറച്ചതിന് ആനുപാതികമായി സംസ്ഥാനവും വില കുറച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 10 രൂപ ഡീസലിന് കേന്ദ്രം കുറച്ചപ്പോള്‍ സംസ്ഥാനം 2.50 രൂപയും പെട്രോളിന് അഞ്ച് രൂപ കുറച്ചപ്പോള്‍ 1.60 രൂപയോളവും ആനുപാതികമായി കേരളത്തില്‍ കുറവ് വന്നതായും ധനമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏതാനും മാസങ്ങളായി 30 രൂപയാണ് ഇന്ധന വില വര്‍ധിച്ചത്. ഇതിന് പിന്നാലെ അഞ്ച് രൂപ കുറയ്ക്കുന്നത് പോകെറ്റടിച്ച ശേഷം വണ്ടിക്കൂലിക്ക് അഞ്ച് രൂപ കൊടുക്കുന്നതുപോലെയാണെന്നും ധനമന്ത്രി പരിഹസിച്ചു.

സംസ്ഥാനത്തിന് നിലവില്‍ അധിക സാമ്പത്തിക ബാധ്യതയാണുള്ളത്. ഇന്ധന നികുതിയിൽ നിന്നുള്ള വരുമാനം വെച്ചാണ് സംസ്ഥാനം പെൻഷനും ശമ്പളവുമടക്കമുള്ള ചെലവുകൾക്ക് പണം കണ്ടെത്തുന്നത്. നികുതി കുറയ്ക്കാനാവില്ലെന്നും കേരളം ആറ് വർഷത്തിനിടെ നികുതി വർധിപ്പിച്ചിട്ടില്ലെന്നും പറഞ്ഞ മന്ത്രി കൂട്ടിയ നികുതിയാണ് മറ്റ് സംസ്ഥാനങ്ങൾ കുറയ്ക്കുന്നതെന്നും കുറ്റപ്പെടുത്തി. കേന്ദ്രം നിലവില്‍ കുറച്ചെന്നുപറയുന്ന എക്‌സൈസ് തീരുവ തുച്ഛമായ തുക മാത്രമാണെന്നും നിരന്തരമായി പെട്രോൾ - ഡീസൽ വില വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ പ്രതിഷേധം വർധിച്ചതിനെ തുടർന്നാണ് കേന്ദ്രത്തിനെ പുതിയ തീരുമാനം എന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർകാർ ഇന്ധന വിലയിലെ മൂല്യവർധിത നികുതി വെട്ടികുറച്ചതായി പ്രഖ്യാപിച്ചത്. ഇന്ധനവില ദിനംപ്രതി കുതിച്ചുയരുന്നതിൽ രാജ്യവ്യാപകമായി പ്രതിഷേധം കനക്കുന്നതിനിടെയാണ് കേന്ദ്രത്തിന്റെ നടപടി. വാറ്റ് നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടു. ബി ജെ പി ഭരിക്കുന്ന ഒമ്പത് സംസ്ഥാനങ്ങളും നികുതി കുറച്ചിരുന്നു. ഈ വർഷത്തെ റെകോർഡ് വർധനവിന് ശേഷമാണ് ഇപ്പോൾ ഇന്ധന വിലയിൽ കുറവ് വരുത്തുന്നത്. ഒക്ടോബറിൽ പെട്രോൾ ലിറ്ററിന് 7.82 രൂപയും ഡീസൽ 8.71 രൂപയുമാണ് കൂടിയത്. ഒരിടവേളയ്ക്കു ശേഷം സെപ്റ്റംബർ 24 മുതലാണ് ഇന്ധന വില കൂടാൻ തുടങ്ങിയത്. ഈ വർഷം ഇതുവരെയുള്ള വില വർധന പെട്രോളിന് 31% ഡീസലിന് 33% ആണ്. 


Keywords: News, Kerala, Thiruvananthapuram, Minister, Finance, Petrol, Petrol Price, Cash, Prize, State, Central Government, Central, Finance Minister says Kerala will not reduce fuel tax.
< !- START disable copy paste -->

Post a Comment