ഇനി സാവി യുഗം; ബാഴ്‌സയുടെ മുഖ്യപരിശീലകനായി മുന്‍താരം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദോഹ: (www.kvartha.com 06.11.2021) മുന്‍ ബാഴ്‌സലോണ നായകന്‍ സാവി ഹെര്‍ണാണ്ടസ് ബാഴ്‌സയുടെ മുഖ്യപരിശീലകനാവും.

ലാ ലിഗയില്‍ ബാഴ്‌സയുടെ മോശം പ്രകടനത്തെത്തുടര്‍ന്ന് പരിശീലകന്‍ റൊണാള്‍ഡ് കൂമാന് പകരകാരനായിട്ടാണ് താരത്തിന്റെ വരവ്. ബാഴ്‌സയുടെ മുന്‍ മിഡ്ഫീല്‍ഡറായിരുന്നു സാവി.
< !- START disable copy paste -->
ഇനി സാവി യുഗം; ബാഴ്‌സയുടെ മുഖ്യപരിശീലകനായി മുന്‍താരം

ഇപ്പാള്‍ ഖത്വര്‍ ക്ലബായ അല്‍ സാദിന്റെ പരിശീലകനാണ് അദ്ദേഹം. അല്‍ സാദ് ബാഴ്‌സ പരിശീലകനായി പോവാന്‍ സമ്മതം നല്‍കിയതോടെയാണ് സാവി ബാഴ്‌സയുടെ പരിശീലകനാകുമെന്ന് ഉറപ്പായത്.

അല്‍ സാദ് വിടുന്നത് കരാര്‍ പ്രകാരമുള്ള റിലീസ് തുക നല്‍കിയായിരിക്കും. ബാഴ്‌സലോണയുമായി വരും കാലത്ത് സഹകരിക്കാന്‍ താല്‍പര്യമുണ്ടെന്നും അല്‍ സാദിന്റെ അവിഭാജ്യഘടകമായ സാവി ഹെര്‍ണാണ്ടസിന് ബാഴ്‌സയില്‍ എല്ലാവിധ ആശംസകളും നേരുന്നുവെന്നും അല്‍ സാദ് ട്വീറ്റ് ചെയ്തു.

ബാഴ്‌സ പരിശീലകന്‍ കൂമാനെ പുറത്താക്കിയശേഷം സാവി ബാഴ്‌സയുടെ പരിശീലകനാവനുള്ള താല്‍പര്യം അല്‍ സാദ് ക്ലബ് മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. ഇഷ്ട ക്ലബ് പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ സഹായിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നും സാവി വ്യക്തമാക്കിയരുന്നു.

കൂമാനെ ബാഴ്‌സ പരിശീലകനാക്കുന്നതിന് മുമ്പ് തന്നെ സാവിയെ പരിശീലകനാക്കാന്‍ ബാഴ്‌സ ശ്രമം നടത്തിയിരുന്നെങ്കിലും ഇപ്പോള്‍ സമയമായിട്ടില്ലെന്ന് പറഞ്ഞ് അന്ന് അദ്ദേഹം നിരസിച്ചിരുന്നു.

എട്ട് ലാ ലിഗ കീരീടങ്ങളും നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും നേടിയിട്ടുള്ള സാവി ബാഴ്‌സയുടെ ഇതിഹാസ താരമാണ്. റൊണാള്‍ഡ് കൂമാന്‍ രാജിക്ക് ശേഷം സഹപരിശീലകനായ സെര്‍ജി ബര്‍ജുവാന്‍ ബാഴ്‌സയുടെ താല്‍ക്കാലിക പരിശീലകനായിരുന്നു. സാവി എത്തുന്നതോടെ ബര്‍ജുവാന്‍ സഹപരിശീലക സ്ഥാനത്തേക്ക് മാറും.

സ്പാനിഷ് ലീഗില്‍ ബാഴ്‌സ 11 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 16 പോയന്റുമായി ബാഴ്‌സ പോയന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. സാവി പരിശീലിപ്പിക്കുന്ന അല്‍ സാദ് ഖത്വര്‍ ആഭ്യന്തര ലീഗില്‍ കഴിഞ്ഞ സീസണില്‍ കിരീടം നേടിയിരുന്നു.


Keywords:  News, Sports, Football, Barcelona, Qatar, Twitter, FC Barcelona Confirms Return Of Club Icon Xavi Hernandez As Head Coach.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia