Follow KVARTHA on Google news Follow Us!
ad

പത്തനംതിട്ടയിൽ മകളെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന പരാതിയിൽ പിതാവ് അറസ്റ്റിൽ

Father arrested for alleged molesting daughter in Pathanamthitta #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പത്തനംതിട്ട: (www.kvartha.com 07.11.2021) കോന്നിയിൽ അച്ഛൻ മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിതായി പരാതി. 13 വയസുകാരിയാണ് പീഡനത്തിനിരയായത്. പ്രതിയെ പോലിസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. പെൺകുട്ടി എട്ട് മാസം ഗർഭിണി ആയ ശേഷമാണ് വിവരം പുറത്തറിയുന്നത്. പല തവണയായി ഗർഭം അലസിപ്പിക്കാൻ ശ്രമം നടന്നതോടെ ബന്ധുക്കളിൽ ചിലരാണ് പൊലീസിൽ പരാതി നൽകിയത്.
 
Father arrested for alleged molesting daughter in Pathanamthitta


കുട്ടിയുടെ അമ്മ രോഗിയാണ്. കോവിഡ് കാലത്ത് മറ്റൊരു സ്ഥലത്ത് താമസിച്ച് പഠിച്ചിരുന്ന കുട്ടി വീട്ടിൽ വന്നപ്പോഴാണ് പീഡനം നടന്നതെന്നും ബന്ധുക്കളടക്കം വിവരം മറച്ചുവെക്കാൻ ശ്രമിച്ചെങ്കിലും ഒരാൾ രഹസ്യമായി വിവരം അറിയിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. തുടർന്ന് കുട്ടിയെ പൊലീസ് വൈദ്യപരിശോധനക്ക് വിധേയമാക്കി. അച്ഛന്‍ പീഡിപ്പിച്ചതായി കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അച്ഛനെതിരെ പോലീസ് കേസ് എടുത്തത്.

സംഭവത്തെ സംബന്ധിച്ച് അറിയില്ലെന്നായിരുന്നു അമ്മയുടെ മൊഴി. കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടിയുടെ അമ്മയേയും മറ്റൊരു സംരക്ഷണ കേന്ദ്രത്തിലേക്കും മാറ്റി. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

Keywords: Kerala, Pathanamthitta, News, Arrest, Daughter, Father, Complaint, Molestation, Police, Top-Headlines, Father arrested for alleged molesting daughter in Pathanamthitta

Post a Comment