അണക്കെട്ട് വിഷയത്തിൽ തമിഴ്നാടിന്റെ അവകാശം തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്കുള്ള പാതകൾ ഉപരോധിക്കാനും പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചിരുന്നു. ഇതേ തുടർന്ന് അഞ്ച് ജില്ലാ കർഷകസംഘം സംസ്ഥാന പ്രസിഡന്റ് എസ് ആർ തേവരുടെ നേതൃത്വത്തിൽ കർഷകർ പ്രതിഷേധ പ്രകടനമായി കുമളി റോഡിലേക്ക് എത്തി.
റോഡിൽ കുത്തിയിരുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ കർഷകരും അധികൃതരും തമ്മിൽ വാക്കേറ്റമുണ്ടായി. ഉത്തമപാളയം അസിസ്റ്റന്റ് കലക്ടർ അർജുനൻ, തേനി ജില്ലാ കലക്ടർ കെ വി മുരളീധരനെ ഫോണിൽ ബന്ധപ്പെട്ടു. പ്രതിഷേധക്കാരോട് കലക്ട്രേറ്റിൽ എത്താൻ ആവശ്യപ്പെട്ടു. തുടർന്ന് സമര പരിപാടികൾ അവസാനിപ്പിച്ച് കർഷകർ കലക്ട്രേറ്റിൽ എത്തി.
സമരത്തിൽ കർഷക സംഘം ജനറൽ സെക്രടറി പൊൻകാച്ചി കണ്ണൻ, ഡെപ്യൂടി സെക്രടറി ലോഗനാഥൻ, കോഓർഡിനേറ്റർ അൻവർ ബാലശിങ്കം തുടങ്ങി അനവധി പേർ പങ്കെടുത്തു.
Keywords: Kerala, Tamilnadu, Mullaperiyar Dam, Mullaperiyar, Farmers, Border, Government, Top-Headlines, Kumali, Police, Custody, District Collector, Farmers blockade Kerala-Tamil Nadu border demanding return of Mullaperiyar Dam rights to Tamil Nadu.