SWISS-TOWER 24/07/2023

ബീഫും പന്നിയിറച്ചിയും കഴിക്കരുത്; ഇന്‍ഡ്യന്‍ ക്രികെറ്റ് ടീമിന്റെ ഭക്ഷണ മെനുവില്‍ ഹലാല്‍ മാംസം നിര്‍ബന്ധമാക്കി ബിസിസിഐ; താരങ്ങള്‍ക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്നതിനുള്ള ഡയറ്റ് പ്ലാനെന്ന് വിശദീകരണം

 


ADVERTISEMENT

മുംബൈ: (www.kvartha.com 23.11.2021) ഇന്‍ഡ്യന്‍ ക്രികെറ്റ് ടീമിന്റെ ഭക്ഷണ മെനുവില്‍ ഹലാല്‍ മാംസം നിര്‍ബന്ധമാക്കി ബിസിസിഐ. കാണ്‍പുരില്‍ നടക്കുന്ന ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിനുള്ള ഭക്ഷണ മെനുവിലാണ് ബിസിസിഐ താരങ്ങള്‍ക്ക് ഹലാല്‍ ഭക്ഷണം ഏര്‍പെടുത്തിയത്. 
Aster mims 04/11/2022

ഇതോടൊപ്പം ബീഫും പന്നിയിറച്ചിയും കഴിക്കരുതെന്ന നിര്‍ദേശവുമുണ്ടെന്നും ദേശീയ മാധ്യമം എന്‍ഡിടിവി റിപോര്‍ടു ചെയ്യുന്നു.
ഇന്‍ഡ്യന്‍ ടീമിന്റെ 'കാറ്റെറിങ് റിക്വയര്‍മെന്റ്സിന്റേയും മെനുവിന്റേയും' ചിത്രവും എന്‍ഡിടിവി പങ്കുവെച്ചിട്ടുണ്ട്. ഇതില്‍ പ്രധാനപ്പെട്ട നിര്‍ദേശം എന്ന നിലയിലാണ് ഹലാല്‍ ഭക്ഷണത്തിന്റേയും ബീഫിന്റേയും പന്നിയിറച്ചിയുടേയും കാര്യം സൂചിപ്പിക്കുന്നത്. 

താരങ്ങള്‍ക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി തയാറാക്കിയ ഡയറ്റ് പ്ലാനാണ് ഇത്. ഈ ഭക്ഷണ മെനു പുറത്തുവന്നതിന് പിന്നാലെ ബിസിസിഐയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു.

ബീഫും പന്നിയിറച്ചിയും കഴിക്കരുത്; ഇന്‍ഡ്യന്‍ ക്രികെറ്റ് ടീമിന്റെ ഭക്ഷണ മെനുവില്‍ ഹലാല്‍ മാംസം നിര്‍ബന്ധമാക്കി ബിസിസിഐ; താരങ്ങള്‍ക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്നതിനുള്ള ഡയറ്റ് പ്ലാനെന്ന് വിശദീകരണം

 #BCCIPromotesHalal എന്ന ഹാഷ്ടാഗില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി ട്വീറ്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ഹലാല്‍ ഭക്ഷണം നിര്‍ബന്ധമാക്കിയ ബിസിസിഐയ്‌ക്കെതിരെ പ്രതിഷേധിക്കുന്നു എന്ന തരത്തിലാണ് മിക്ക ട്വീറ്റുകളും. ടീമിലെ ഒരു വിഭാഗത്തിന്റെ താത്പര്യത്തിന് അനുസരിച്ചാണ് ബിസിസിഐയുടെ തീരുമാനം എന്നും ഇവര്‍ ആരോപിക്കുന്നു.

അതേസമയം ബിസിസിഐ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ബിജെപി നേതാവ് ഗൗരവ് ഗോയലടക്കമുള്ളവര്‍ ബിസിസിഐയുടെ നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
Keywords:  Fans Slam BCCI For Making ‘Halal’ Meat Compulsory For Players, Mumbai, News, Cricket, Food, BCCI, NDTV, Report, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia