ന്യൂഡെല്‍ഹി: (www.kvartha.com 07.11.2021) ഡെല്‍ഹിയില്‍ അടുത്ത ആറ് മാസം കൂടി സൗജന്യ റേഷന്‍ തുടരാന്‍ ആം ആദ്മി സര്‍കാര്‍ തീരുമാനം. ദരിദ്രര്‍ക്കുള്ള സൗജന്യ റേഷന്‍ പദ്ധതി 2022 വരെ നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു.
രാജ്യത്തെ പണപ്പെരുപ്പം ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നും നിരവധി പേര്‍ക്ക് ദിവസം രണ്ട് നേരം പോലും ഭക്ഷണം തരപ്പെടുത്താന്‍ കഴിയുന്നില്ലെന്നും കോവിഡ് മൂലം പലര്‍ക്കും ജോലി നഷ്ടപ്പെട്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു. 2022 മേയ് വരെയാണ് സൗജന്യറേഷന്‍ വിതരണ പദ്ധതി തുടരും.
പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന വഴിയുള്ള സൗജന്യറേഷന്‍ വിതരണം നവംബര്‍ 30ന് ശേഷം തുടരില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസര്‍കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ സൗജന്യറേഷന്‍ ആറുമാസത്തേക്ക് കൂടി തുടരണമെന്നും കെജ്‌രിവാള്‍ പ്രധാനമന്ത്രിയോട് ട്വിറ്റെറിലൂടെ അഭ്യര്‍ഥിച്ചു.
Keywords: News, National, India, New Delhi, Arvind Kejriwal, Food, Chief Minister, AAP, Delhi Govt. extends free ration scheme for poor till May 2022ग़रीबों को मिल रही अपनी फ़्री राशन योजना को दिल्ली सरकार छः महीने के लिए बढ़ा रही है
— Arvind Kejriwal (@ArvindKejriwal) November 6, 2021
प्रधानमंत्री जी को पत्र लिखकर मैंने आग्रह किया कि केंद्र सरकार भी अपनी राशन योजना छः महीने के लिए बढ़ा दे
लोग अभी बहुत मुसीबत में हैं। इस वक्त उनका हाथ छोड़ना ठीक नहीं होगा। pic.twitter.com/Yol1sBA37J