Follow KVARTHA on Google news Follow Us!
ad

ബംഗാള്‍ ഉള്‍കടലില്‍ പുതിയൊരു ചുഴലിക്കാറ്റ് മുന്നറിയിപ്പ്; അടുത്ത 12 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം രൂപപ്പെടും, ആന്ധ്ര-ഒഡിഷ തീരം തൊട്ടേക്കും

Cyclone Jawad Over Bay Of Bengal By Dec 3; Storm May Reach Odisha By Dec 4#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ചെന്നൈ: (www.kvartha.com 30.11.2021) ബംഗാള്‍ ഉള്‍കടലില്‍ പുതിയൊരു ചുഴലിക്കാറ്റിന് കൂടി സാധ്യതയെന്ന് മുന്നറിയിപ്പ്. ആന്‍ഡമാന്‍  കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദം ഡിസംബര്‍ 3 ഓടെ മധ്യ ബംഗാള്‍ ഉള്‍കടലിലേക്ക് എത്തി 'ജവാദ്' ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. അടുത്ത 12 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദം രൂപപ്പെടും. പിന്നീട് ഇത് ചുഴലിക്കാറ്റായി മാറും. അതേസമയം, ജവാദ് ചുഴലിക്കാറ്റ് കേരളത്തില്‍ കാര്യമായ സ്വാധീനം ചെലുത്തിലെന്നാണ് നിലവിലെ നിഗമനം. 

കേരളത്തില്‍ ചൊവ്വാഴ്ച സാധാരണ മഴയ്ക്ക് സാധ്യത. രാവിലെ വന്ന മഴ മുന്നറിയിപ്പില്‍ വിവിധ ജില്ലകളില്‍ യെലോ അലേര്‍ടുണ്ടായിരുന്നു. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് മഴ മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു. തെക്ക് കിഴക്കന്‍ അറബികടലില്‍ ചക്രവതച്ചുഴി നിലനില്‍ക്കുന്നതാണ് മഴയ്ക്ക് കാരണം. മധ്യ കിഴക്കന്‍ അറബികടലില്‍ മഹാരാഷ്ട്ര തീരത്ത് ബുധനാഴ്ചയോടെ പുതിയ ന്യുനമര്‍ദം രൂപപ്പെട്ടേക്കും. ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ കേരളാതീരത്ത് മീന്‍ പിടുത്തത്തിന് വിലക്ക് ഏര്‍പെടുത്തിയിട്ടുണ്ട്. 

News, National, India, Chennai, Rain, Sea, Alerts, Warning, Trending, Andhra Pradesh, Odisha, Kerala, Cyclone Jawad Over Bay Of Bengal By Dec 3; Storm May Reach Odisha By Dec 4


വരാനിരിക്കുന്ന ജവാദ് ചുഴലിക്കാറ്റ് ഒഡീഷയിലെ പുരിക്കും ബെര്‍ഹാംപൂരിനും ഇടയില്‍ കര തൊടാന്‍ സാധ്യതയുള്ളതിനാല്‍ ഒഡീഷയില്‍ കനത്ത മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത 12 മണിക്കൂറിനുള്ളില്‍ തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ ഒരു ന്യൂനമര്‍ദം രൂപപ്പെടുകയും തുടര്‍ന്ന് പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും 48 മണിക്കൂറിനുള്ളില്‍ തെക്ക് കിഴക്കും അതിനോട് ചേര്‍ന്നുള്ള കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിലും ന്യൂനമര്‍ദമായി കേന്ദ്രീകരിക്കുകയും ചെയ്യുമെന്ന് ഭുവനേശ്വറിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

അതിന്റെ സ്വാധീനത്തില്‍, ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ചുഴലിക്കാറ്റ് രൂപപ്പെട്ടേക്കാം, അതിന്റെ ഫലമായി തെക്കന്‍ ഒഡീഷയിലും വടക്കന്‍ തീര ആന്ധ്രയിലും ഡിസംബര്‍ 3 മുതല്‍ 5 വരെ കനത്ത മഴ പ്രതീക്ഷിക്കുന്നു. കടലില്‍ ഉയര്‍ന്ന തിരമാലകള്‍ രൂപപ്പെടുകയും കാറ്റിന്റെ വേഗത കൂടുതലായിരിക്കും. കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 മുതല്‍ 70 കിലോമീറ്റര്‍ വരെയാകുമെന്നും ചിലയിടങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 80 മുതല്‍ 90 കിലോമീറ്റര്‍ വരെയാകാനും സാധ്യതയുണ്ട്. 

ഡിസംബര്‍ മൂന്നിന് ഗജപതി, ഗഞ്ചം, പുരി ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ബുധനാഴ്ച രാത്രി മുതല്‍ ചുഴലിക്കാറ്റ് തായ്‌ലന്‍ഡ് ഉള്‍കടലിന്റെ ദിശയില്‍ നിന്ന് നീങ്ങാനും സാധ്യതയുണ്ട്. ജവാദ് ചുഴലിക്കാറ്റ് ഡിസംബര്‍ 4 ന് ഒഡീഷ തീരത്ത് തൊടുകയും പുരിക്കും ബെര്‍ഹാംപൂരിനും ഇടയില്‍ ആഞ്ഞടിക്കാനും സാധ്യതയുണ്ട്. ഒഡീഷ സ്പെഷ്യല്‍ റിലീഫ് കമീഷണര്‍ ( എസ് ആര്‍ സി ) പ്രദീപ് ജെന ജില്ലാ കലക്ടര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. മീന്‍പിടുത്ത തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇതിനിടെ, ബംഗാള്‍ ഉള്‍കടലില്‍ അടുത്ത 12 മണിക്കൂറിനുള്ളിലും അറബികടലില്‍ ബുധനാഴ്ചയും പുതിയ ന്യുനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

സഊദി അറേബ്യ നിര്‍ദേശിച്ച നാമങ്ങളുടെ പട്ടികയില്‍ നിന്നാണ് പുതിയ ചുഴലിക്കാറ്റിന് ജവാദ് എന്ന് പേര് നല്‍കിയത്.

Keywords: News, National, India, Chennai, Rain, Sea, Alerts, Warning, Trending, Andhra Pradesh, Odisha, Kerala, Cyclone Jawad Over Bay Of Bengal By Dec 3; Storm May Reach Odisha By Dec 4

Post a Comment