Follow KVARTHA on Google news Follow Us!
ad

ഡിസംബറോടെ സ്കൂൾ അധ്യയനം വൈകുന്നേരം വരെയാക്കുന്നത് സർകാർ പരിഗണനയിൽ

Considering to extend the school hours till evening #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം : (www.kvartha.com 25.11.2021) സംസ്ഥാനത്ത് സ്കൂൾ അധ്യയനം വൈകുന്നേരം വരെയാക്കുന്നത് സർകാർ പരിഗണിക്കുന്നു. നിലവിൽ ഉച്ചവരെയാണ് ക്ലാസുകൾ. ഒന്നര വർഷം നീണ്ട അടച്ചിടലിനു ശേഷമാണ് സംസ്ഥാനത്ത് സ്കൂളുകൾ തുറന്നത്. കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ ഏറെ നിയന്ത്രണങ്ങളോടെയാണ് സ്കൂളുകളുടെ പ്രവർത്തനം.
                    
Thiruvananthapuram, Kerala, News, School, COVID- 19, Minister, Education, Students, Considering to extend the school hours till evening.

രണ്ടു ബാചുകളായി നടത്തുന്ന ക്ലാസ് ഉച്ചവരെ മാത്രമാണുള്ളത്. എന്നാൽ ഡിസംബറോടുകൂടി വൈകുന്നേരം വരെ നടത്താനുള്ള നിർദേശമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നത്.

മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് ഇക്കാര്യം ചർച ചെയ്തത്. വെള്ളിയാഴ്ചത്തെ യോഗത്തിൽ തുടർചർചകൾ നടക്കും. ഉച്ചവരെമാത്രം ക്ലാസുകൾ നടക്കുന്നത് കൊണ്ട് പാഠഭാഗങ്ങൾ തീർക്കാൻ കഴിയുന്നില്ലെന്ന പരാതി ഉയർന്നിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ക്ലാസുകൾ വൈകുന്നേരം വരെ ആക്കുന്നത്.


Keywords: Thiruvananthapuram, Kerala, News, School, COVID-19, Minister, Education, Students, Considering to extend the school hours till evening.

< !- START disable copy paste -->

Post a Comment